കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡിനായി തെരച്ചിൽ തുടരുന്നു

Published : Aug 22, 2019, 09:17 AM ISTUpdated : Aug 22, 2019, 09:49 AM IST
കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡിനായി തെരച്ചിൽ തുടരുന്നു

Synopsis

ചെറിയതുറ സ്വദേശി ജോൺസൺ ഗബ്രിയേലിനെയാണ് കാണാതായത്. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. 

തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ ലൈഫ് ഗാർഡിനായുള്ള തെരച്ചിൽ തുടരുന്നു. ചെറിയതുറ സ്വദേശി ജോൺസൺ ഗബ്രിയേലിനെയാണ് ഇന്നലെ വൈകിട്ട് കാണാതായത്. 

വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. പെൺകുട്ടി കടലിൽ ചാടുന്നത് കണ്ട് രക്ഷിക്കാൻ ജോൺസണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുമാരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു കരയിൽ എത്തിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് ജോൺസന് ബോധം നഷ്ടമായി. അടുത്തുള്ള ഹോട്ടൽ ഉടമ, ജോൺസണെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.

സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് തെരച്ചിലിന് കോസ്‌റ്റ് ഗാർഡിന്‍റെ ബോട്ട് എത്തിയത് എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ കടലാക്രമണം രൂക്ഷമാണ്. തുടർച്ചയായി അപകടം നടക്കുമ്പോഴും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ