ലഹരി വിൽപ്പനയെന്ന് രഹസ്യവിവരം, സ്വകാര്യ റിസോർട്ടിലെത്തി ഡാൻസാഫ്, സുഹൃത്തിന്റെ ഭാര്യയെ കൊന്ന കേസിലെ പ്രതിയടക്കം 2 പേർ അറസ്റ്റിൽ

Published : Jul 31, 2025, 08:33 AM IST
drug case arrest

Synopsis

പിടിയിലായ ആദിത്യൻ 4 വർഷം മുൻപ് സുഹൃത്തിൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും നിരവധി ലഹരി കടത്ത് കേസുകളിലും പ്രതിയാണ്.

കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച് വില്പനക്കെത്തിച്ച ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പിടിയിൽ. തിരൂർ പുറത്തൂർ മുട്ടന്നൂർ സ്വദേശി തോട്ടിവളപ്പിൽ നവാസ് ( 35) എന്ന റബ്ബർ നവാസ്, ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശി നമ്പിടി വീട്ടിൽ ആദിത്യൻ (23) എന്നിവരാണ് പിടിയിലായത്. 

ഇന്നലെ രാത്രി ഡാൻസാഫ് ടിം നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷത്തോളം വിലവരുന്ന 10.23 ഗ്രം എം ഡി എം എ, .99 ഗ്രാം കൊക്കൈയിൻ, 2.01 ഗ്രാം എക്സറ്റസി പിൽസ് , .09 എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പിടികൂടിയത്. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. 16 കി ഗ്രാം കഞ്ചാവുമായി 2020 ൽ തിരൂർ പൊലീസും 2022 ൽ 40 കിലോ ഗ്രാം കഞ്ചാവുമായി തിരൂർ എക്സൈസും നവാസിനെ പിടികൂടിയിരുന്നു.

ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇയാൾ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പിടിയിലായ ആദിത്യൻ 4 വർഷം മുൻപ് സുഹൃത്തിൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും നിരവധി ലഹരി കടത്ത് കേസുകളിലും പ്രതിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

 മലപ്പുറം ജില്ലാ പൊലീസ് മേധാവിമലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി വൈ എസ്പി സന്തോഷ്, കൊണ്ടോട്ടി ഇൻസ്പക്ടർ ഷമീർ സബ് ഇൻസ്പക്ടർ ജിഷിൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്