സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന ചിത്രം പകർത്തി, ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി, കാടുള്ള ഭാഗത്തേക്ക് വിളിച്ച് പീഡനം

By Web TeamFirst Published Jul 3, 2022, 9:32 AM IST
Highlights
കാലിക്കറ്റ് സർവകലാശാലയിലെ കാടുകൾ നിറഞ്ഞു നിൽക്കുന്ന ഭാഗത്തു സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സെക്യൂരിറ്റിക്കാരനെ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ കാടുകൾ നിറഞ്ഞു നിൽക്കുന്ന ഭാഗത്തു സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സെക്യൂരിറ്റിക്കാരനെ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തേഞ്ഞിപ്പലം പോലീസ് റിപ്പോർട്ടനുസരിച്ച് വൈസ് ചാൻസലർ സെക്യൂരിറ്റിക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു.  വിമുക്തഭടന്‍ കൂടിയായ സുരക്ഷ ജീവനക്കാരന്‍  വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി പതിനെട്ടാം വീട്ടിൽ എം.  മണികണ്ഠനെ (38 ) തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലാണ്. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.  

പരിസരത്തെ സ്‌കൂളില്‍ നിന്ന് സര്‍വകലാശാല വളപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന കേസിലാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ വില്ലൂന്നിയാൽ ഭാഗത്തുള്ള ആകാശ പാതക്കു സമീപം നിര്‍മ്മാണമേഖലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രം സുരക്ഷാ ജീവനക്കാരനായ മണികണ്ഠന്‍ പകര്‍ത്തിയിരുന്നു. 

ശേഷം കൂട്ടത്തിലുണ്ടായിരുന്ന പ്ലസ് വണ്ണില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും ഇയാള്‍ വാങ്ങി. ഇതിനു ശേഷമായിരുന്നു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ക്യാംപസിനകത്തെ കാടുകൾ നിറഞ്ഞ ഒരിടത്തേക്ക് ഇയാള്‍ വിളിച്ചു വരുത്തിയത്. പിന്നീടായിരുന്നു പീഡനം. നേരത്തെ താന്‍ ചിത്രീകരിച്ച ഫോട്ടോ അശ്ലീല രീതിയില്‍ എഡിറ്റ് ചെയ്തത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടേയും പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു

Read more:  ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം പൊട്ടിവീണു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ക്യാംപസില്‍ വിദ്യാര്‍ധികള്‍ക്ക് സുരക്ഷ കൊടുക്കേണ്ട ഉദ്യോഗസ്ഥന്‍ തന്നെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രതിഷേധവും ശക്തമാണ്.  നേരത്തേ ഇത്തരത്തിൽ പീഡന പരാതി ഉയർന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന് കാലാവധി നീട്ടി കൊടുക്കാതെ പിരിഞ്ഞു പോവാൻ അധികാരികൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇയാൾക്ക് നിയമനം നൽകിയിട്ടില്ല. സെക്യൂരിറ്റി ജീവനക്കാർ അനാവശ്യമായി അമിതാധികാരം പ്രയോഗിച്ച് വിവിധ ഓഫീസുകളിൽ മാധ്യമ പ്രവർത്തകരെ കയറ്റാതെ തടയുകയും മോശമായി പെരുമാറുകയും ചെയ്യുന്നതിന്നെതിരെ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു.

Read more: അനധികൃതമായി കൈവശം വച്ച നാടന്‍ തോക്കുകളുമായി രണ്ടു പേര്‍ കൂടി പോലീസിന്‍റെ പിടിയില്‍

click me!