ജില്ലയില്‍ അനധികൃതമായി കൈവശംവച്ച രണ്ടു നാടന്‍ തോക്കുകള്‍ കൂടി പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ  പൊലീസ്  അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണ: ജില്ലയില്‍ അനധികൃതമായി കൈവശംവച്ച രണ്ടു നാടന്‍ തോക്കുകള്‍ കൂടി പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട കരിമല സ്വദേശി ചക്കിങ്ങൽ തൊടി ജസീം (32), എന്നയാളെ ഇൻസ്പപക്ടർ യു കെ ഷാജഹാന്റെ നേതൃത്വത്തിൽ മങ്കട പോലീസ് വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ സ്കൂൾ അധ്യാപകനായ ജസീം വീടിന്റെ പുറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. അമ്മിനിക്കാട് പാണമ്പി സ്വദേശി പടിഞ്ഞാറേതിൽ അപ്പു(50) നെയാണ് പെരിന്തൽമണ്ണ ഇൻസ്പക്ടർ സുനിൽപുളിക്കൽ എസ്ഐ അലി എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. 

ജില്ലയില്‍ മലയോരമേഖലകളില്‍ തോക്കുകളും തിരകളും കൈവശം വയ്ക്കുകയും നായാട്ട് നടത്തുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത്തിരുന്നു. 

Read more: പാലക്കാട് എക്സൈസിൽ വീണ്ടും കൂട്ട സസ്പെൻഷന്‍; നടപടി കൈക്കൂലി കേസില്‍

ഇവരിൽ നിന്ന് മൂന്ന് നാടന്‍ തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നതെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം സന്തോഷ് കുമാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാര്‍, ഇൻസ്പക്ടർ യു കെ ഷാജഹാന്‍, എസ്ഐ എം സതീഷ് , പ്രൊബേഷന്‍ എസ്ഐ-മാരായ പി എം ഷൈലേഷ് , സജേഷ് ജോസ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read more:വാഹനം നിര്‍ത്താതെ പോയത് ചോദ്യം ചെയ്ത എസ്ഐയെ കൈയേറ്റം ചെയ്ത കേസ്; ഒരാൾ കൂടി അറസ്റ്റിൽ