'പെണ്ണൊരുമ്പെട്ടാൽ...നാടിനു തന്നെ ആപത്താകുന്ന രീതിയിൽ മാറുമെന്ന് കരുതിയില്ല', ദീപകിനെ പിന്തുണച്ച് സീമ ജി നായർ

Published : Jan 20, 2026, 02:19 PM IST
seema g nair deepak

Synopsis

സ്ത്രീകൾക്ക് അനുകൂലമായി ചില നിയമങ്ങൾ വന്നതു മുതൽ അതിനെ ഏതു രീതിയിലും മിസ് യൂസ് ചെയ്യാവുന്ന രീതിയിൽ ഇവിടെ പലരും മാറുന്നു. അതിനു വേണ്ടി എത്ര കള്ളകഥകൾ മെനയാനും മടിയില്ല.

തിരുവനന്തപുരം: പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, നാടിനു തന്നെ ആപത്താകുന്ന രീതിയിൽ ഇത് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്ന് നടി സീമ ജി നായർ. സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിലാണ് സീമ ജി നായരുടെ പ്രതികരണം. മനസ്സാക്ഷി ഉള്ളവർക്കാർക്കും ഈ പെറ്റമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല. സ്ത്രീകൾക്ക് അനുകൂലമായി ചില നിയമങ്ങൾ വന്നതു മുതൽ അതിനെ ഏതു രീതിയിലും മിസ് യൂസ് ചെയ്യാവുന്ന രീതിയിൽ ഇവിടെ പലരും മാറുന്നു. അതിനു വേണ്ടി എത്ര കള്ളകഥകൾ മെനയാനും മടിയില്ല. എല്ലാവർക്കും റീച് കൂട്ടുക, സമൂഹ മാധ്യമങ്ങളിൽ നിറയുക, റേറ്റിങ് കൂട്ടുക ഇത് മാത്രമേ ഉള്ളൂവെന്നാണ് സീമ ജി നായരുടെ വിമർശനം. നാളെ നമ്മുടെ കുടുംബത്തിലും ഇങ്ങനെ സംഭവിക്കാം. അങ്ങനെ ഒരു ആപത്തു വളർന്നു വരുവാൻ അനുവദിക്കരുതെന്നാണ് സീമ ജി നായർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മനസ്സാക്ഷി ഉള്ളവർക്കാർക്കും ഈ പെറ്റമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല, പ്രായമായ അച്ഛന്റെയും, അമ്മയുടെയും ഏക അത്താണിയായിരുന്നവൻ.. മുത്തേ നീ ഇല്ലാതെ അമ്മക്ക് എങ്ങനെ ജീവിക്കാൻ പറ്റുമെന്ന ആ അമ്മയുടെ വാക്കുകൾ.. ദൈവമേ ആർക്കും ഇങ്ങനെ ഗതി വരുത്തല്ലേ.. ഒരിക്കലും കാണാത്ത, കേൾക്കാത്ത, അറിയാത്ത ആളായിട്ടു പോലും ദീപക് ഈ മരണം വല്ലാതെ ഉലക്കുന്നു.. സ്ത്രീകൾക്ക് അനുകൂലമായി ചില നിയമങ്ങൾ വന്നതു മുതൽ അതിനെ ഏതു രീതിയിലും, മിസ് യൂസ് ചെയ്യാവുന്ന രീതിയിൽ ഇവിടെ പലരും മാറുന്നു.. അതിനു വേണ്ടി എത്ര കള്ളകഥകൾ മെനയാനും മടിയില്ല.. എല്ലാവർക്കും റീച് കൂട്ടുക, സമൂഹ മാധ്യമങ്ങളിൽ നിറയുക, റേറ്റിങ് കൂട്ടുക ഇത് മാത്രമേ ഉള്ളു, പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, നാടിനു തന്നെ ആപത്താകുന്ന രീതിയിൽ ഇത് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല, പലരും പറയുന്നത് കേട്ടു, ദീപക് പിടിച്ചു നിൽക്കണമായിരുന്നു വെന്ന്, എങ്ങനെ പിടിച്ചു നിൽക്കും, എങ്ങനെ നേരിടും, വർഷങ്ങൾ കേസിന്റെ പുറകെ പോയി.. നാട്ടിലും, വീട്ടിലും നാണം കെട്ടവനായി എങ്ങനെ ജീവിക്കും, എല്ലാം കലങ്ങി തെളിയുമ്പോൾ, അവനും കുടുംബവും അനുഭവിക്കാവുന്നതിന്റെ അപ്പുറം അനുഭവിച്ചിട്ടുണ്ടാകും, റീച് കിട്ടാൻ വേണ്ടി പെണ്ണെന്നു പറയുന്ന നീ കാണിച്ചു കൂട്ടിയ തെമ്മാടിത്തരത്തിനു നീ അനുഭവിക്കും.. ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകൾ മനുഷ്യനായി ജനിച്ച ആർക്കും സഹിക്കാൻ കഴിയില്ല.. നാളെ നമ്മുടെ കുടുംബത്തിലും ഇങ്ങനെ സംഭവിക്കാം.. അങ്ങനെ ഒരു ആപത്തു വളർന്നു വരുവാൻ അനുവദിക്കരുത്.. ദീപക് താങ്കൾ പെട്ടെന്ന് എല്ലാം ഉപേക്ഷിച്ചു പോകുമ്പോൾ ഒരു നിമിഷം നൊന്തു പെറ്റ അമ്മയെയും ആ പാവം അച്ചനെയും ഒന്ന് ഓർത്തു കൂടായിരുന്നോ.

ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഷിംജിത ഒളിവിൽ പോയിരിക്കുകയാണ്.കേസ് എടുത്തതിനു പിന്നാലെ ഒളിവിൽ പോയത്. ഇവരെ അറസ്റ്റ് ചെയ്യാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് നീക്കം തുടങ്ങിയിരുന്നു. സ്വകാര്യ ബസിലെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവർക്കെതിരെ പൊലീസ് കേസ് എടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'റോഡിൽ നിന്നാണോടാ...', കാർ യാത്രികന് വഴി പറഞ്ഞുകൊടുക്കവെ ഇന്നോവ കാറിലെത്തിയ യുവാവ് ക്രൂരമായി മർദ്ദിച്ചു; പിടിയിൽ
'വിൻഡോ സീറ്റിനായി തർക്കം, കുഞ്ഞിന്റെ ഡയപ്പർ ഊരി സീറ്റിന് താഴെയിട്ടു', വന്ദേഭാരത് യാത്രയിലെ ദുരനുഭവം വിശദമാക്കി യാത്രക്കാരൻ