റോക്കി റോയിയും അറസ്റ്റിൽ, സ്വകാര്യ ബസിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്ത കേസിൽ രണ്ടാമത്തയാളെയും പ്രതിചേർത്തു

Published : Nov 13, 2024, 11:16 PM ISTUpdated : Nov 13, 2024, 11:19 PM IST
റോക്കി റോയിയും അറസ്റ്റിൽ, സ്വകാര്യ ബസിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്ത കേസിൽ രണ്ടാമത്തയാളെയും പ്രതിചേർത്തു

Synopsis

തിരുവല്ലയിൽ 11 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ ഒരുമിച്ച് പിടികൂടിയവരിൽ രണ്ടാമനെയും പൊലീസ് പ്രതി ചേർത്തു.അടൂർ പറക്കോട് സ്വദേശി റോക്കി റോയ് (26) ആണ് അറസ്റ്റിൽ ആയത്

പത്തനംതിട്ട: തിരുവല്ലയിൽ 11 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ ഒരുമിച്ച് പിടികൂടിയവരിൽ രണ്ടാമനെയും പൊലീസ് പ്രതി ചേർത്തു. കേസിൽ അടൂർ പറക്കോട് സ്വദേശി റോക്കി റോയ് (26) ആണ് അറസ്റ്റിൽ ആയത്. പിടികൂടിയവരിൽ ഒരാളെ മാത്രം പ്രതിചേർത്തത് പൊലീസ് ഒത്തുകളി എന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെയാള്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദീർഘദൂര സ്വകാര്യ ബസിൽ നിന്ന്  എം‍ഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടിയത്.

തെളിവെടുപ്പ് അടക്കം പൂർത്തിയാക്കിയ ശേഷം പഴകുളം സ്വദേശി ഫൈസലിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ആക്ഷേപം ഉയര്‍ന്നതോടെയാണ് ഒരു ദിവസത്തിനുശേഷം രണ്ടാമത്തെ പ്രതിയായ റോക്കി റോയി എന്നയാളെ കൂടി അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂര്‍ പഴകുളം സ്വദേശി ഫൈസൽ മുഹമ്മദിനെ (24) മാത്രമാണ് നേരത്തെ പ്രതിചേര്‍ത്തിരുന്നത്. ബംഗളൂരുവിൽ നിന്ന് വന്ന സ്വകാര്യ ബസ്സിൽ രാവിലെ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.

പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

ലോയേഴ്സ് ന്യൂസ് നെറ്റ്‍വർക്ക് വാട്സാപ്പ് ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ; ചീഫ് ജസ്റ്റിസിന് പരാതി

 

 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം