
ചാരുംമൂട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാൾക്ക് ഗുരുതര പരിക്ക്. കരിമുളയ്ക്കൽ മാമ്മൂട് സ്വദേശി ഉത്തമനാണ് (55) കാട്ടുപന്നിയുടെ ആക്രമത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി മാമ്മൂട് ജംഗ്ഷനിൽ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന ഉത്തമന്റെ ഇടതുകൈ കാട്ടുപന്നി കടിച്ചു മുറിക്കുകയായിരുന്നു. കരച്ചിൽ കേട്ട് സമീപവാസികളാണ് ഉത്തമനെ പന്നിയുടെ ആക്രമത്തിൽ നിന്ന് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉത്തമനെ കായംകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തമന്റെ കൈ കടിച്ചു മുറിച്ച പന്നി വീണ്ടും അക്രമാസക്തനായി ഒരു ബൈക്ക് യാത്രക്കാരനെയും ആക്രമിച്ചു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി പന്നിയെ തല്ലിക്കൊല്ലുകയായിന്നു. നൂറനാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, പൊലീസ് വനം വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം കാട്ടുപന്നിയെ കൊണ്ടുപോകുകയും ചെയ്തു. താമരക്കുളം പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.
READ MORE: നഗരമധ്യത്തിലെ വാടക വീട്ടിൽ പരിശോധന; മതിലിനോട് ചേർന്ന് കഞ്ചാവ് ചെടി, ഒരാൾ പൊക്കം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam