മെഡിക്കൽ ഷോപ്പിന്‍റെ മറവിൽ കോളജ് വിദ്യാർഥികൾക്ക് ലഹരി വിൽപ്പന; യുവാവ് പിടിയിൽ, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

Published : Jul 06, 2024, 01:34 PM IST
മെഡിക്കൽ ഷോപ്പിന്‍റെ മറവിൽ കോളജ് വിദ്യാർഥികൾക്ക് ലഹരി വിൽപ്പന; യുവാവ് പിടിയിൽ, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

Synopsis

കോളേജ് വിദ്യാർത്ഥികൾക്കും മറ്റും ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷമായിരുന്നു റെയ്ഡെന്ന് എക്സൈസ് അറിയിച്ചു

തിരുവനന്തപുരം: മെഡിക്കൽ ഷോപ്പിന്‍റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ പ്രതി എക്സൈസ് പിടിയിലായി. നെടുമങ്ങാട് ഗവണ്‍മെന്‍റ് ഹോസ്പിറ്റലിന് എതിർവശത്തുള്ള കുറക്കോട് റോഡിൽ പ്രവർത്തിക്കുന്ന വീ കെയർ ഫാർമസി എന്ന മെഡിക്കൽ ഷോപ്പ് ഉടമയാണ് പിടിയിലായത്. വാളിക്കോട് സ്വദേശി 34 വയസ്സുള്ള സോനു എന്ന് വിളിക്കുന്ന ഷംനാസിന്‍റെ ബാഗിൽ നിന്നാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്. എംഡിഎംഎയും കഞ്ചാവും എക്സൈസ് കസ്റ്റഡിയിലെടുത്തു. 

സർക്കിൾ ഇൻസ്‌പെക്ടർ സി എസ് സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കേസ് എടുത്തത്. കോളേജ് വിദ്യാർത്ഥികൾക്കും മറ്റും ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷമായിരുന്നു റെയ്ഡെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രഞ്ജിത്ത്, പ്രിവന്‍റീവ് ഓഫീസർ ബിജു, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് സജി, നജിമുദ്ദീൻ, സിഇഒ രാജേഷ് കുമാർ, ഡബ്ല്യുസിഇഒ മഞ്ജുഷ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു.

'മഞ്ഞപ്പിത്തം ചികിത്സയ്ക്ക് ചെലവായത് അഞ്ചേകാൽ ലക്ഷം'; രോഗം പടരുമ്പോൾ ഉപജീവനം വഴിമുട്ടിയെന്ന് വള്ളിക്കുന്നുകാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അരൂരിൽ 'ദേശാടനപക്ഷി', യുഡിഎഫിൽ കലാപം; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ
'എന്‍റെ ഹൃദയം വേദനിക്കുന്നു'; ആമസോണിന്‍റെ കൂട്ടപിരിച്ചുവിടലിൽ ശശി തരൂരിന്‍റെ മകനും, വാഷിങ്ടൺ പോസ്റ്റിലെ ജോലി നഷ്ടമായി