ചികിത്സക്കായി ക്ലിനിക്കിലെത്തിയപ്പോൾ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം; പോക്സോ കേസ്

Published : Jul 06, 2024, 01:27 PM ISTUpdated : Jul 06, 2024, 01:54 PM IST
ചികിത്സക്കായി ക്ലിനിക്കിലെത്തിയപ്പോൾ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം; പോക്സോ കേസ്

Synopsis

ഇയാൾ ഒളിവിലാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കാസർകോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം. തൃക്കരിപ്പൂരിലെ ഡോക്ടർ കുഞ്ഞബ്ദുള്ളക്കെതിരെയാണ് പരാതി. ചന്ദേര പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പനി ബാധിച്ച് പെൺകുട്ടി ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. ചികിത്സക്കിടെ പെൺകുട്ടിയെ ഡോക്ടർ കയറിപ്പിടിച്ചതായാണ് പരാതി. സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടർ. ഇയാൾ ഒളിവിലാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ.

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം