'മറ്റൊരു പെൺകുട്ടിക്കയച്ചതാണ്', അശ്ലീലം അയച്ചവൻ ക്ഷമാപണം നടത്തി വീഡിയോ അയച്ചു, കേസുമായി മുന്നോട്ടെന്ന് അരിത

Published : Dec 13, 2023, 11:18 PM IST
'മറ്റൊരു പെൺകുട്ടിക്കയച്ചതാണ്', അശ്ലീലം അയച്ചവൻ ക്ഷമാപണം നടത്തി വീഡിയോ അയച്ചു, കേസുമായി മുന്നോട്ടെന്ന് അരിത

Synopsis

ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ വന്നു. ആരാണെന്ന് ചോദിച്ച് മെസേജ് അയച്ചിട്ടും മറുപടി ഉണ്ടായില്ല

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിത ബാബുവിന്‍റെ ഫോണിലേക്ക് അശ്ലീല ദൃശ്യം അയച്ചയാൾക്കെതിരെ കേസ് എടുത്ത് പൊലീസ്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മലപ്പുറം സ്വദേശിയായ ഇപി ഷമീറെന്നയാളാണ് അരിതയുടെ നന്പറിലേക്ക് ഖത്തറിൽനിന്ന് അശ്ലീല ദൃശ്യങ്ങൾ അയച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ വന്നു. ആരാണെന്ന് ചോദിച്ച് മെസേജ് അയച്ചിട്ടും മറുപടി ഉണ്ടായില്ല. കോൾ തുടർന്നു. ഒടുവിൽ ക്യാമറ ഓഫ് ചെയ്ത കോൾ എടുത്തു. അപ്പോൾ ക്വമറ മറച്ചുവെച്ച നിലയിലായിരുന്നു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു.

പരിചയമില്ലാത്ത ആളെ വീഡിയോ കോൾ വിളിക്കരുതെന്ന് പറഞ്ഞ് ഞാൻ വിട്ടു. പിന്നീട് കുറേ ഫോട്ടോകൾ അയച്ച് മോശമായ രീതിയിലുള്ള സമീപനമാണ് വേണ്ടതെന്ന് പറഞ്ഞു. ഇതോടെ വിദേശത്തുള്ള സുഹൃത്തുക്കൾക്ക് അരിത നമ്പര്‍ നൽകി. അന്വേഷണത്തിൽ ഇയാൾ ഖത്തറിലാണെന്ന് കണ്ടെത്തി. മലപ്പുറം അമരമ്പലം സ്വദേശിയായ ഇപി ഷമീറാണെന്നും തിരിച്ചറിഞ്ഞു. 

  വിദേശ നമ്പറിൽനിന്ന് വാട്സ് ആപ്പിൽ അശ്ലീല ദൃശ്യം അയച്ചതിന് പിന്നാലെ പ്രവാസിയുടെ ക്ഷമാപണം, പരാതി നൽകി അരിത ബാബു

സുഹൃത്തുക്കൾ ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടു. തുടർന്ന് ഷമീർ  ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച്  അരിതക്ക് അയച്ചുകൊടുത്തു. എന്നാൽ കേസുമായി മുന്നോട്ട് പോകാൻ അരിത തീരുമാനിക്കുകയായിരുന്നു. എനിക്കല്ല ഏത് പെൺകുട്ടിക്കായാലും ഇത് സംഭവിക്കാൻ പാടില്ലെന്നുള്ളതുകൊണ്ടാണ് പരാതിയുമായി മുന്നോട്ടുപോകുന്നത്. എല്ലാം കഴിഞ്ഞ ശേഷം വീണ്ടും ക്ഷമ ചോദിച്ചുകൊണ്ട് അയച്ച സന്ദേശം, ഞാൻ മറ്റൊരു പെൺകുട്ടിക്ക് അയച്ചതാണ്, നിങ്ങളാണെന്ന് അറിയാതെ അയച്ചതാണ് എന്നുമാണ് പറയുന്നത്. ഞാനോ മറ്റൊരു പെൺകുട്ടിയോ ആയാലും സ്ത്രീ സ്ത്രീ തന്നെയല്ലേ എന്നും അരിത ചോദിക്കുന്നു. 

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു