ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിതാബാബു പറഞ്ഞു.

ആലപ്പുഴ: വിദേശത്ത് നിന്ന് അശ്ലീല ദൃശ്യം അയച്ചയാൾക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്. വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്തു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു. വിദേശത്തുള്ള സുഹൃത്തുക്കൾക്ക് നമ്പർ ഷെയർ ചെയ്തതിനെ തുടർന്ന് ഇയാള്‍ ഖത്തറിൽ ആണെന്ന് കണ്ടെത്തി. സുഹൃത്തുക്കൾ ഇയാളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് അരിതക്ക് വീഡിയോയിലൂടെ ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച് അയച്ചുതന്നു. ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിതാബാബു പറഞ്ഞു. മലപ്പുറം സ്വദേശിയായ പ്രവാസിക്കെതിരെയാണ് അരിത ബാബു പരാതി നല്‍കിയത്. 


'കഠിന' പാതയിൽ 'മോക്ഷ'ത്തിന് വഴിയെന്ത്? ശബരിമലയിലെ തിരക്കിന് പരിഹാരം കാണാൻ ഹൈക്കോടതി; കേസ് ഇന്നും പരിഗണിക്കും

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ് | Latest News | Kerala news #asianetnews