ബൈക്കില്‍ ലോറിയിടിച്ച് മലക്കപ്പാറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു

Published : Jan 23, 2024, 09:33 PM IST
ബൈക്കില്‍ ലോറിയിടിച്ച് മലക്കപ്പാറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു

Synopsis

ബൈക്കില്‍ ലോറിയിടിച്ച് മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു. 


തൃശൂര്‍: ബൈക്കില്‍ ലോറിയിടിച്ച് മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. കൊല്ലം മുളവന കാഞ്ഞിരക്കോട് കാഞ്ഞിരവിള തെക്കേതില്‍ യേശുദാസിന്റെ മകന്‍ വിത്സന്‍ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെ ഷോളയാര്‍ പവര്‍ഹൗസിന് സമീപമുള്ള വളവില്‍ വച്ചായിരുന്നു അപകടം. 

മുക്കുംപുഴ ഭാഗത്ത് കേസന്വേഷിക്കുന്നതിനായി ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്ത് നിന്നും മലക്കപ്പാറ തേയില കമ്പനിയിലേക്ക് വിറക് കയറ്റി വരികയായിരുന്ന ലോറിയാണ് ബെക്കില്‍ ഇടിച്ചത്. ഉടന്‍ പോലീസ് ജീപ്പില്‍ ചാലക്കുടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിലിടിച്ച് കാർ, 75കാരന് ദാരുണാന്ത്യം

ഇരിങ്ങാലക്കുട റൂറല്‍ എസ്.പി. ഓഫീസിലും ചാലക്കുടി ഡിവൈ.എസ്.പി. ഓഫീസിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോയി. ബുധന്‍ വൈകിട്ട് മൂന്നിന് സംസ്‌കാരം നടക്കും. 2010 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. രണ്ട് കൊല്ലമായി മലക്കപ്പാറ സ്റ്റേഷനിലാണ് ജോലി നോക്കുന്നത്. ഭാര്യ: ജെസ്‌ല. മക്കള്‍: ദിയ, അഹാന.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്