പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളടക്കം 3 പേർക്ക് കള്ള് നൽകി; ബസിൽ വെച്ച് ഛർദ്ദിച്ചു, ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ കേസ്

Published : Sep 22, 2026, 08:00 AM IST
toddy shop

Synopsis

പറവൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പോലീസ് കേസെടുത്തു. കള്ള് കുടിച്ചതിന് പിന്നാലെ പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി.

പറവൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പറവൂർ പോലീസ് കേസെടുത്തു. കള്ള് കുടിച്ച് മടങ്ങിയ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ശനിയാഴ്ചയാണ് മൂവർസംഘം പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെത്തിയത്. 16 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുണ്ടായിരുന്നു. ഷാപ്പിൽനിന്ന് കള്ള് കുടിച്ച ശേഷം മൂവരും ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിലൊരാൾ അമിതമായി ഛർദിച്ചു. മുനമ്പം ഭാഗത്ത് ബസ് ഇറങ്ങിയതോടെ പെൺകുട്ടി തളർന്നുവീഴുകയും ചെയ്തു.

വിവരമറിഞ്ഞ് മുനമ്പം പോലീസ് സ്ഥലത്തെത്തി കുട്ടികളെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി കള്ള് കഴിച്ചതാണ് ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാൻ കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ പറവൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ്: മുഖ്യപ്രതി തൃശൂരിൽ നിന്ന് പിടിയിൽ
ഗുരുവായൂരിൽ അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും; ടെമ്പിൾ പൊലീസ് സ്ട്രെയിഞ്ചർ പട്രോൾ ടീം പ്രവർത്തനം തുടങ്ങി