ഗുരുവായൂരിൽ അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും; ടെമ്പിൾ പൊലീസ് സ്ട്രെയിഞ്ചർ പട്രോൾ ടീം പ്രവർത്തനം തുടങ്ങി

Published : Sep 22, 2026, 03:09 AM IST
guruvayur temple

Synopsis

രാത്രികാലങ്ങളിൽ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കുകയും, ഇവരെ തരംതിരിച്ച് നിയമനടപടിയോ പുനരധിവാസമോ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ദേവസ്വം സെക്യൂരിറ്റിയും ജനമൈത്രി സമിതിയും ഈ പരിശോധനയിൽ പങ്കാളികളാകും.

തൃശൂർ: ഗുരുവായൂരിൽ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും. ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ടെമ്പിൾ പോലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ ആയിരത്തോളം പേർ ഇവിടെ തെരുവിൽ കഴിയുന്നതായാണ് പോലീസിന്റെ കണക്ക്. അടുത്തിടെ ഗുരുവായൂരിൽ നടന്ന ചില പ്രധാന കുറ്റകൃത്യങ്ങളിൽ തെരുവിൽ കഴിയുന്നവർ ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രത്യേക നിരീക്ഷണം ശക്തമാക്കിയത്.

രാത്രി 10 മുതൽ 12 വരെയാണ് പ്രധാന പരിശോധന നടക്കുക. തെരുവിൽ കഴിയുന്നവരുടെയും അപരിചിതരുടെയും പേരും മറ്റ് വിവരങ്ങളും ഫോട്ടോയും ശേഖരിച്ച് സൂക്ഷിക്കും. പരിശോധനയിൽ കണ്ടെത്തുന്നവരെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീട് വിട്ടിറങ്ങി തെരുവിൽ കഴിയുന്നവരെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിയെടുക്കും. അവശരും സംരക്ഷണം ആവശ്യമുള്ളവരുമായവരെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പുനരധിവസിപ്പിക്കും.

ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം സെക്യൂരിറ്റി ജീവനക്കാരെയും ജനമൈത്രി സമിതി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് സംഘത്തിന്റെ പ്രവർത്തനം. പൊതുജനങ്ങളെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള പെട്രോളിംഗ് സംസ്ഥാനത്ത് തന്നെ ആദ്യമായാണെന്നാണ് പോലീസ് പറയുന്നത്. ക്ഷേത്രവളപ്പിൽ പോലീസിനൊപ്പം സെക്യൂരിറ്റി ജീവനക്കാരും പുറംപ്രദേശങ്ങളിൽ നാട്ടുകാരുടെ പ്രതിനിധികളും പരിശോധനയിൽ പങ്കാളികളാകും. ഒരു സംഘത്തിൽ എസ്.ഐ. ഉൾപ്പെടെ മൂന്ന് പോലീസുകാരും പൊതുജനങ്ങളുടെ രണ്ട് പ്രതിനിധികളുമാണ് ഉണ്ടാകുക. ടെമ്പിൾ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദിനാണ് ഈ ടീമിന്റെ മേൽനോട്ട ചുമതല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിയെയും ആടിനെയും ഇരയാക്കി പലതവണ കെണിയൊരുക്കി, കോതയാർ പരിസരത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല ഒടുവിൽ പിടിയിൽ
കുന്നംകുളം മക്കാലിക്കാവ് ക്ഷേത്രത്തിൽ കവർന്ന പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകൾ; പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാൻ ആലോചന