
ഹരിപ്പാട്: ഹരിപ്പാട് നഗരസഭയിൽ ഇന്ന് ഏഴ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു വനിതാ കൗൺസിലർ ഉൾപ്പടെ ഏഴ് പേർക്കാണ് നഗരസഭയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആദ്യം രണ്ട് ജീവനക്കാർക്കാണ് നഗരസഭയിൽ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് പേർക്ക് കൂടി പോസിറ്റീവായത്.
ഇതോടെ നഗരസഭ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത് ഇനിയും നീളും. ചെയർപേഴ്സണും, കൗൺസിലർമാരും നഗരസഭയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകനും ഉൾപ്പടെ നൂറിലേറെ പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരുടെ പരിശോധന 23ന് നടക്കും. ഇതിന് ശേഷമാകും നഗരസഭയുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനം ഉണ്ടാകുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam