വീട്ടുവരാന്തയിൽ പ്രസവിച്ച് തെരുവുനായ; ഓടിക്കാനായി പന്തം കത്തിച്ചുവച്ചു, 7 കുഞ്ഞുങ്ങൾ ചത്തു

Published : Sep 07, 2021, 06:58 AM ISTUpdated : Sep 07, 2021, 06:59 AM IST
വീട്ടുവരാന്തയിൽ പ്രസവിച്ച് തെരുവുനായ; ഓടിക്കാനായി പന്തം കത്തിച്ചുവച്ചു, 7 കുഞ്ഞുങ്ങൾ ചത്തു

Synopsis

സമീപ പ്രദേശങ്ങളിൽ അലഞ്ഞു നടന്നിരുന്ന തെരുവുനായ ഒരു മാസം മുൻപാണ് കോളനിയിലെ ഒരു വീടിന്റെ വരാന്തയിൽ പ്രസവിച്ചത്. ഇവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ക്രൂരത

തെരുവുനായയെയും 7 കുഞ്ഞുങ്ങളേയും തീവച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തു. പറവൂർ മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിയിലാണ് സംഭവം. സമീപ പ്രദേശങ്ങളിൽ അലഞ്ഞു നടന്നിരുന്ന തെരുവുനായ ഒരു മാസം മുൻപാണ് കോളനിയിലെ ഒരു വീടിന്റെ വരാന്തയിൽ പ്രസവിച്ചത്. ഇവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ക്രൂരത.

ഒരുമാസം പ്രായം വരുന്ന ഏഴ് നായക്കുഞ്ഞുങ്ങളാണ്ട് സംഭവത്തിൽ ചത്തത്. അക്രമത്തിൽ കോളനിയിലെ മേരി, ലക്ഷ്മി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പന്തം കന്തിച്ച് നായയുടെ മേലേയ്ക്ക് വക്കുകയായിരുന്നു ഇവർ ചെയ്തത്. വയറിനും ചെവിക്കും സാരമായി പരിക്കേറ്റ തെരുവുനായയെ പറവൂർ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പന്തം കത്തിച്ച് വച്ചതിന് പിന്നാലെ നായ കുരച്ച് ബഹളമുണ്ടാക്കിയതോടെയാണ് നാട്ടുകാർ സംഭവം ശ്രദ്ധിക്കുന്നത്. ഇതിന് പിന്നാലെ മൃ​ഗസംരക്ഷണ സംഘടനയിൽ അയൽവസികൾ വിവരം അറിയിക്കുകയായിരുന്നു. നായക്കുഞ്ഞുങ്ങളെ സമീപത്തെ പറമ്പിൽ കുഴിച്ചിട്ടതായാണ് വിവരം. മൃ​ഗസംരക്ഷണ സംഘടനയുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്