
മാന്നാർ: അർബുദ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ തങ്ങളുടെ മുടി മുറിച്ചുനൽകി ഒരു കുടുംബത്തിലെ ഏഴ് പേർ. അമ്മൂമ്മയും മകളും കൊച്ചുമക്കളും ഉൾപ്പടെയുള്ളവരാണ് കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ച് നല്‍കിയത്.
മാന്നാർ പാവുക്കര മുട്ടത്തുശ്ശേരിൽ വീട്ടിൽ റോസമ്മ ക്ലിറ്റസ് (76), ബീന യേശുദാസ് (50), മെറീന സിബി (31), മേഴ്‌സി യേശുദാസ് അനു (28), ബന്ധുക്കളായ പരുമല ചന്തപുരയിടം വീട്ടിൽ സോമിനി സേവിയർ (28) കുന്നുപുരയിടം വീട്ടിൽ അലീന ഡിക്രൂസ് (16), അനീറ്റ ഡിക്രൂസ് (15) എന്നിവരാണ് തങ്ങളുടെ മുടി നൽകിയത്.
തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിറക്കിൾ ചാരിറ്റബിൾ സസോസിയേഷന്റ ഹെയർ ബാങ്കിലേക്കാണ് ഇവർ മുടി നൽകിയത്.
ഇന്‍റര്‍നെറ്റിലൂടെയും സുഹൃത്തുക്കളിലൂടെയുമാണ് ഹെയർ ബാങ്കിനെ കുറിച്ച് അറിഞ്ഞത്. സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ ഇവർ വീട്ടിലെത്തി മുടി മുറിച്ച് ശേഖരിക്കുകയായിരുന്നു. ശേഖരിച്ച മുടി മംഗാലാപുരത്ത് കൊണ്ട് പോയി വിഗ്ഗ് നിർമ്മിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam