വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ

Published : Jul 23, 2024, 09:26 PM IST
വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന  മധ്യവയസ്കൻ പിടിയിൽ

Synopsis

പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി (45) യെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്

മാനന്തവാടി: വിവാഹ വാഗ്ദാനം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി (45) യെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ ഒളിവിൽ പോയ ബെന്നിയെ കണ്ണൂരിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. 

ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. ഇൻസ്‌പെക്ടർ എസ് എച്ച് ടിഎ അഗസ്റ്റിന്റെ നേതൃത്വത്തിൽ എസ് ഐ സോബിൻ , എ എസ് ഐ സജി, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ അസീസ്, റാംസൺ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിത, അനിൽകുമാർ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദിച്ചതായി പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു