വീട്ടിൽ നിര്‍ത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ചു, ആലപ്പുഴയിൽ മൂന്ന് പേര്‍ പിടിയിൽ

Published : Jul 23, 2024, 07:54 PM ISTUpdated : Jul 23, 2024, 07:55 PM IST
 വീട്ടിൽ നിര്‍ത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ചു, ആലപ്പുഴയിൽ മൂന്ന് പേര്‍ പിടിയിൽ

Synopsis

മാവേലിക്കരയിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ആലപ്പുഴ: അർത്തുങ്കൽ സ്വദേശിയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ചവര്‍ പിടിയിൽ. ചേന്നത്തറവീട് ആഷ്വവിന്റെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളാണ് പിടിയില്‍. മാവേലിക്കര കുറുത്തിക്കാട് ഷൈജു ഭവനത്തിൽ ആഷിഷ് (22), ചേർത്തല തെക്ക് പഞ്ചായത്ത് അറയ്ക്കൽ വീട്ടിൽ അശ്വിൻ (18), ചേർത്തല തെക്ക് പഞ്ചായത്ത് വാലേചിറയിൽ ശ്രീകുട്ടൻ (18) എന്നിവരാണ് അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്. 

അർത്തുങ്കൽ എസ്എച്ച്ഒ പിജി മധു, സീനിയർ സി പി ഒ മാരായ ബൈജു കെ ആർ, സേവ്യർ കെ ജെ, ഗിരീഷ്, പ്രവീഷ്, അനൂപ്, ജിതിൻ, അരുൺ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘം ചേർത്തലയിലും മാവേലിക്കരയിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ശമ്പളമില്ല, 108 ആംബുലൻസ് പൂർണമായും നിർത്തിവെച്ച് സിഐടിയു പണിമുടക്ക്, മന്ത്രിയുടെ ഇടപെടൽ, പിന്നാലെ പിൻവലിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്