10 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം; താമരശ്ശേരിയിൽ 51കാരൻ അറസ്റ്റിൽ

Published : Jun 01, 2024, 05:10 PM IST
10 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം; താമരശ്ശേരിയിൽ 51കാരൻ അറസ്റ്റിൽ

Synopsis

കുട്ടികളുടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കോഴിക്കാട്: 10 വയസുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. അയൽവാസികളായ 2 പെൺകുട്ടികളെയാണ് പ്രതി സ്വന്തം വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്. പീഡന വിവരം കുട്ടികൾ സുഹൃത്തുക്കളോട് പറയുകയും ഇവർ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

 

 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി