പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, രണ്ടേകാല്‍ ലക്ഷം രൂപ പിഴ

Published : May 15, 2024, 12:02 AM IST
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, രണ്ടേകാല്‍ ലക്ഷം രൂപ പിഴ

Synopsis

2019 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. മാണ്ടാട് മുട്ടില്‍മല കോടാലി രാമന്‍ എന്ന രാമന്‍ (59) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ ആര്‍ സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2019 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മഴക്ക് പിന്നാലെ കേരള തീരത്ത് 'കള്ളക്കടൽ' ഭീഷണിയും, 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

അന്നത്തെ കല്‍പ്പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ആയിരുന്ന പി പ്രമോദ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായിരുന്ന പി ഷാനിതയും, എ പി ആയിഷാബിയും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍  അഡ്വ. ജി ബബിത ഹാജരായി. സിവില്‍ പൊലീസ് ഓഫീസറായ റമീന പ്രോസിക്യൂഷനെ സഹായിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി