
കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇഫ്തികാര്‍ അഹമ്മദിന് സസ്പെൻഷൻ. അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്നാണ് ഡോ. ഇഫ്തികാര്‍ അഹമ്മദിനെ വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. കെ സി ബൈജു സസ്പെന്റ് ചെയ്തത്. പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാര്‍ഥിനിയോട് ഉള്‍പ്പെടെ ഡോ. ഇഫ്തികാര്‍ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതിയിലുള്ളത്. എംഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് സർവ്വകലാശാല ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ സസ്പെൻഷൻ ഉണ്ടായത്.
ഉദ്ഘാടനം ചെയ്ത് 2 മാസം, ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി: വന്‍ അപകടം ഒഴിവായി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam