ഏഴ് വയസ്സുകാരിയോട് ലൈംഗികാതിക്രമം: 50കാരന് 35 വർഷം തടവുശിക്ഷ

Published : Oct 19, 2024, 02:43 PM IST
ഏഴ് വയസ്സുകാരിയോട് ലൈംഗികാതിക്രമം: 50കാരന് 35 വർഷം തടവുശിക്ഷ

Synopsis

നിലമ്പൂർ ഫാസ്റ്റ് ട്രാക് സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജാണ് ശിക്ഷ വിധിച്ചത്

മലപ്പുറം: നിലമ്പൂരിൽ ഏഴ് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 50കാരന് 35 വർഷവും മൂന്ന് മാസവും കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. പൂക്കോട്ടുംപാടം തൊട്ടുങ്ങൽ കെട്ടുങ്ങൽ വീട്ടിൽ രാജനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക് സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്. പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 

പിഴത്തുക അതിജീവിതക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ 15 മാസം കൂടി ശിക്ഷ അനുഭവിക്കണം. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ കെ എൻ സുകുമാരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സാം കെ ഫ്രാൻസിസ് ഹാജരായി. ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

രഹസ്യ വിവരം, സീരിയൽ നടിയുടെ വീട്ടിൽ പൊലീസെത്തി; കണ്ടെത്തിയത് എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു