'3 മാസമായി വാങ്ങാറുണ്ട്', വിറ്റ ആളെയും തിരിച്ചറിഞ്ഞു, സീരിയൽ നടി അറസ്റ്റിലായത് മക്കളടക്കം വീട്ടിലുള്ളപ്പോൾ

Published : Oct 19, 2024, 02:37 PM IST
'3 മാസമായി വാങ്ങാറുണ്ട്', വിറ്റ ആളെയും തിരിച്ചറിഞ്ഞു, സീരിയൽ നടി അറസ്റ്റിലായത് മക്കളടക്കം വീട്ടിലുള്ളപ്പോൾ

Synopsis

പൊലീസിന്റെ ചോദ്യം ചെയ്യലിൽ മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന്  യുവതി സമ്മതിച്ചു.

കൊല്ലം: സീരിയിൽ നടി എംഡിഎംഎയുമായി പിടിയിലായത് പരവൂരിൽ വിതരണക്കാരന്റെ കയ്യിൽ നിന്ന് എംഡിഎംഎ വാങ്ങി മടങ്ങിയെത്തിയതിന് പിന്നാലെ. കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ പാർവതി എന്ന് വിളിക്കുന്ന ഷംനത്ത് (34) ആണ് പിടിയിലായത്. ഉപയോഗത്തിനായി കടക്കൽ സ്വദേശി നവാസിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മടങ്ങി വന്നതായിരുന്നു യുവതി. 

പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എട്ട് മണിയോടെ നടിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. സമീപ വസികളുടെ സാന്നിധ്യത്തിൽ ആണ് പോലീസ് പരിശോധന നടത്തിയത്. സംഭവ സമയം യുവതിയുടെ ഭർത്താവും മക്കളും വീട്ടിൽ ഉണ്ടായിരുന്നു.

മേശയ്ക്ക് ഉള്ളിൽ 6 കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു 1.94 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തത്.  തുടർന്ന് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് വിതരണം ചെയ്ത നവാസിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന്  യുവതി സമ്മതിച്ചു.

രഹസ്യ വിവരം, സീരിയൽ നടിയുടെ വീട്ടിൽ പൊലീസെത്തി; കണ്ടെത്തിയത് എംഡിഎംഎ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന ശിക്ഷാര്‍ഹ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമന്ന് മലപ്പുറം ഡിഎംഒ
'കേര’ അപേക്ഷാ ജനുവരി 31 വരെ നീട്ടി; കർഷക ഉൽപ്പാദക വാണിജ്യ കമ്പനികൾക്ക് സുവര്‍ണാവസരം