
ആലപ്പുഴ: ഒന്‍പത് വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പ്രതി പിടിയിൽ. 2016 ല്‍ അരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശിയും കേസ് രജിസ്റ്റർ ചെയ്യുന്ന സമയം അരൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിൻ ആണ് 9 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസ് പിടിയിലായത്. എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു.
പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അരൂർ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ ആയില്ല. സംഭവത്തിനുശേഷം മഹാരാഷ്ട്ര, പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലിൽ ജോലി നോക്കി വരവേയാണ് പൊലീസ് പിടികൂടിയത്. അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു പി എസ്, സബ് ഇൻസ്പെക്ടർ ഗീതുമോൾ എസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പത്തനംതിട്ട നിന്നും പുറത്തുവന്ന വാർത്ത കേരളത്തെ നടുക്കിയ പീഡന കേസിൽ 20 പേർ അറസ്റ്റിലായെന്നതാണ്. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇപ്പോൾ റാന്നിയിൽ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവടക്കം മൊത്തം 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. മൊത്തം എഫ്ഐആറുകളുടെ എണ്ണം 7 ആയിട്ടുണ്ട്. പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പൊലീസ് വിവരിച്ചു. അന്ന് പെൺകുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബർ തോട്ടത്തിൽ വച്ച് നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സുബിൻ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. സുബിൻ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചതായും പൊലീസ് വിവരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam