മുംബൈ പൊലീസ് ചമഞ്ഞ് കോൾ, വെർച്വൽ അറസ്റ്റ്‌ ഭീഷണി, പാലക്കാട് സൈബർ ക്രൈം പൊലീസ് പിടിയിലായത് ക൪ണാടക സ്വദേശി

Published : Jan 11, 2025, 06:48 PM IST
മുംബൈ പൊലീസ് ചമഞ്ഞ് കോൾ, വെർച്വൽ അറസ്റ്റ്‌ ഭീഷണി, പാലക്കാട് സൈബർ ക്രൈം പൊലീസ് പിടിയിലായത് ക൪ണാടക സ്വദേശി

Synopsis

പാലക്കാട് സൈബർ ക്രൈം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 1.35 കോടി രൂപയാണ് വെ൪ച്വൽ അറസ്റ്റിലൂടെ ഇയാൾ തട്ടിയെടുത്തത്.  

മുംബൈ :മുംബൈ പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി പണം തട്ടിയ ക൪ണാടക സ്വദേശിയെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ബീദ൪ സ്വദേശി സച്ചിനാണ് (29) അറസ്റ്റിലായത്. പാലക്കാട് സൈബർ ക്രൈം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 1,35,5000 രൂപ തട്ടിയെടുത്ത കേസിൽ 55 ലക്ഷ രൂപ ചെന്നെത്തിയ വ്യാജ വ്യാപാര സ്ഥാപനത്തിൻറെ പേരിലുണ്ടാക്കിയ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തത് സൈബർ തട്ടിപ്പ് ശൃംഖലയിലെ പ്രധാന പ്രതിയായ സച്ചിനാണെന്നും കണ്ടെത്തി.  

ടെലികോം അധികൃതരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടത്. മുബൈ പൊലീസ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരാതിക്കാരന്റെ മൊബൈൽ നമ്പർ, ആധാർകാർഡ് തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു. ശേഷം പൊലീസ് വേഷം ധരിച്ച് വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട് മുംബൈ പോലീസ് ഇൻസ്പെക്ടർ ആണെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കേന്ദ്ര ഗവ. റിട്ടയേർഡ് ഉദ്യോഗസ്ഥനിൽ നിന്നും 1,35,5000 രൂപയാണ് തട്ടിയെടുത്തത്. 
വിവാഹത്തിനിടെ പരിചയപ്പെട്ടു, 16ാം വയസ് മുതൽ പീഡനം, പിന്മാറിയപ്പോൾ ഭീഷണി; പോക്സോ കേസിൽ യുവാവ് പിടിയിൽ

പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രം നാലരക്കോടിയിലേറെ രൂപ വന്നു പോയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബാക്കിയുള്ള വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച്  വിവിധ സം  സ്ഥാനങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് അറിയിച്ചു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം