ഡ്രൈവിങ് പഠനത്തിനിടെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

Published : Oct 16, 2020, 11:37 PM IST
ഡ്രൈവിങ് പഠനത്തിനിടെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

Synopsis

ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിങ് സ്കൂൾ അധ്യാപകൻ അറസ്റ്റില്‍. 

ആലപ്പുഴ: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിങ് സ്കൂൾ അധ്യാപകൻ അറസ്റ്റില്‍. കീരിക്കാട് കുന്നേത്തറയിൽ അനിൽകുമാറിനെ (53) ആണ് കരീലകുളങ്ങര പൊലീസ് പിടികൂടിയത്. 

ഡ്രൈവിങ് പഠനത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടന്ന സംഭവത്തെ തുടർന്ന് മാനസിക വിഷമത്തിലായ പെൺകുട്ടി കഴിഞ്ഞ ദിവസം നടത്തിയ കൗൺസിലിംഗിലാണ് ദുരനുഭവം തുറന്നു പറഞ്ഞത്. 

പിന്നീട് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. തുടര്‍ന്ന് കരീലകുളങ്ങര പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വർക്കലയിൽ വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ
കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പറക്കുംതളിക പ്രദര്‍ശനം, ഇതിവിടെ പറ്റില്ലെന്ന് യാത്രക്കാരി, വേണമെന്ന് മറ്റുചിലര്‍, ടിവി ഓഫ് ചെയ്തു