എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോക്കെതിരെ പരാതി നൽകിയ നിമിഷ എൽഡിഎഫ് സ്ഥാനാർഥി! നിമിഷ രാജു മത്സരിക്കുക പറവൂരിൽ

Published : Nov 17, 2025, 03:02 AM IST
nimisha arsho

Synopsis

പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ മത്സരിക്കാനാണ് ധാരണ. നിലവിൽ എ ഐ എസ് എഫിന്‍റെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായ നിമിഷ, സി പി ഐ സ്ഥാനാർഥിയായാണ് മത്സരത്തിനിറങ്ങുന്നത്

കൊച്ചി: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാവുമായ പി എം ആർഷോയ്ക്ക് എതിരെ പരാതി നൽകിയ എ ഐ എസ് എഫ് വനിതാ നേതാവ് നിമിഷ രാജു തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയാകും. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ മത്സരിക്കാനാണ് ധാരണ. നിലവിൽ എ ഐ എസ് എഫിന്‍റെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായ നിമിഷ, സി പി ഐ സ്ഥാനാർഥിയായാണ് മത്സരത്തിനിറങ്ങുന്നത്. നിമിഷയെ സ്ഥാനാർത്ഥിയാക്കുന്നതിനെ എസ് എഫ് ഐയും ഡി വൈ എഫ് ഐയും എതിർത്തിരുന്നു എന്നാണ് സൂചന. എന്നാൽ ഈ എതിർപ്പ് വകവയ്ക്കാതെയാണ് സി പി ഐ നിമിഷയെ മത്സരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജാതി അധിക്ഷേപ പരാതിയാണ് ആർഷോക്കെതിരെ നിമിഷ നൽകിയിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്
കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്