
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎസ്എഫ് നേതാക്കൾ അറസ്റ്റിൽ. എംഎസ്.ഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻ്റ് അർഷാദ് തറയിട്ടാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. പൊലീസെത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്ന് മാറ്റി. ഇരുവിഭാഗങ്ങളും വടികൾ അടക്കമുള്ള ആയുധങ്ങളുമായി പിന്നീട് പ്രകടനം നടത്തിയിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘർഷമുണ്ടായത്. ഇന്നലെ വൈകിട്ട് ഒരു എംഎസ്എഫ് പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഇതിൻ്റെ തുടർച്ചയാണ് സംഘർഷമെന്നാണ് പൊലീസ് പറയുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam