Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിന്റെ കൊലപാതകം: മൃതദേഹം യുപിയിൽ, പ്രതിയെ പിടിച്ചത് രാജസ്ഥാനിൽ നിന്ന്

ജൂലായ് 30നാണ് സംഭവം. ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നേഴ്സിനെ കാണാതാവുകയായിരുന്നു. 11 വയസ്സുള്ള മകളുമായാണ് നേഴ്സ് താമസിച്ചിരുന്നത്. വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

nurse was kidnapped, raped and killed while returning home after duty in Uttarakhand
Author
First Published Aug 16, 2024, 7:05 AM IST | Last Updated Aug 16, 2024, 7:05 AM IST

ദില്ലി: ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തർപ്രദേശിൽ നിന്നാണ് നഴ്സിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി. 

ജൂലായ് 30നാണ് സംഭവം. ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നേഴ്സിനെ കാണാതാവുകയായിരുന്നു. 11 വയസ്സുള്ള മകളുമായാണ് നേഴ്സ് താമസിച്ചിരുന്നത്. വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നേഴ്സിന്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബലാത്സം​ഗം ചെയ്തായിരുന്നു ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. കാണാതായി എട്ടു ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഇവരുടെ കയ്യിലുണ്ടായിരുന്ന ഫോൺ മോഷണം പോയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്. പ്രതിയെ പൊലീസ് ഉത്തരാഖണ്ഡിലേക്ക് കൊണ്ടുപോവും. 

വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ പിരിച്ച ഫണ്ട് വകമാറ്റിയെന്ന പരാതി; നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ് അന്വേഷണം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios