ഇനി സ്വന്തംകൂരയിൽ വേണ്ടുവോളം ഒച്ചവെക്കാം, ആരും പരാതിപ്പെടില്ല; ഓട്ടിസം ബാധിച്ച മകളുള്ള കുടുംബത്തിന് കൈത്താങ്ങ്

Published : Sep 20, 2023, 10:41 AM ISTUpdated : Sep 20, 2023, 10:44 AM IST
ഇനി സ്വന്തംകൂരയിൽ വേണ്ടുവോളം ഒച്ചവെക്കാം, ആരും പരാതിപ്പെടില്ല; ഓട്ടിസം ബാധിച്ച മകളുള്ള കുടുംബത്തിന് കൈത്താങ്ങ്

Synopsis

ഒരു പ്രവാസി സ്പോൺസറുടെ സഹായത്തോടെ ഇവർക്ക് ഉടൻ വീടു വെച്ചു നൽകുമെന്ന് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കുടുംബത്തിൻ്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് എംഎൽഎയുടെ ഇടപെടൽ ഉണ്ടായത്.  

പാലക്കാട്: ഓട്ടിസം ബാധിച്ച മകളുമായി വാടക വീടുകൾ മാറി മാറി താമസിക്കേണ്ടി വരുന്ന കുടുംബത്തിന് കൈത്താങ്ങായി ഷാഫി പറമ്പിൽ എംഎൽഎ. ഒരു പ്രവാസി സ്പോൺസറുടെ സഹായത്തോടെ ഇവർക്ക് ഉടൻ വീടു വെച്ചു നൽകുമെന്ന് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കുടുംബത്തിൻ്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് എംഎൽഎയുടെ ഇടപെടൽ ഉണ്ടായത്.

ആരാദ്യം പറയും...; മൈക്കിന് പിടിവലിയുമായി സതീശനും സുധാകരനും, സോഷ്യൽമീഡിയയിൽ വിമർശനവും ട്രോളും

കുവൈറ്റിലെ പ്രവാസി സഹോദരനാണ് ഇവർക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടിരുന്നു. അന്ന് ഈ വിഷയം ചിലയാളുകൾക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ ഇവർക്ക് സ്വന്തമായി സ്ഥലമുണ്ടായിരുന്നില്ല. പിന്നീട് സ്ഥലം ഒരാൾ നൽകാമെന്ന് പറയുകയായിരുന്നു. അത് ചെയ്തിട്ടുണ്ട്. മറ്റൊരു തടസ്സം കൂടിയുണ്ടായിരുന്നു. അതിനിടയ്ക്ക് ഏഷ്യാനെറ്റിന്റെ വാർത്ത പുറത്ത് വന്നതോടെ വിഷയത്തിന്റെ ​ഗൗരവം പുറത്തുവന്നു. പ്രവാസി സഹോദരൻ വീട് വെച്ച് നൽകാൻ എപ്പോഴും തയ്യാറാണ്. ആദ്യഘട്ട നിർമ്മാണത്തിനുള്ള തുക നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.-ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. 

വനിത സംവരണ ബില്ല്; ലോക്സഭയിൽ ഇന്ന് ചർച്ച, സോണിയ ഗാന്ധിയും, സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കും

https://www.youtube.com/watch?v=iImY0aX9Shc

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത വേഗത്തിൽ ഇടിച്ച് കയറിയത് വൈദ്യുതി പോസ്റ്റിലേക്ക്, ബംപറും നമ്പർ പ്ലേറ്റും അടക്കം റോഡിൽ വീണു, ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി
അവസാനമായി കണ്ടത് വനത്തിലേക്ക് പോകുന്നത്, റിസോര്‍ട്ടില്‍ ജോലിക്കായെത്തിയ തമിഴ്‌നാട് സ്വദേശി വനത്തില്‍ കുടുങ്ങിയതായി സംശയം