
റിയാദ്: റംസാനിലെ നോമ്പും സ്വന്തം മതവിശ്വാസത്തിന്റെ ഭാഗമായ അമ്പതു നോമ്പും ഒന്നിച്ചെടുക്കുകയാണ് റിയാദിലെ പ്രവാസിയായ ഷാജി സാമുവൽ. വർഷങ്ങളായി ഷാജി സാമുവലിന് അത്താഴവും ഇഫ്ത്താറും ഒരുക്കി നൽകുന്നത് സുഹൃത്തായ അബ്ദുൽറസാഖ് നൗഷാദും കുടുംബവുമാണ്. റമദാനിൽ തന്നെയെത്തുന്ന ഈസ്റ്റർ, ഷാജി സാമുവലിനൊപ്പം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇനി ഇവർ.
15 വർഷമായി റംസാനിലെ നോമ്പെടുക്കും ഷാജി സാമുവൽ. ഇഫ്ത്താറിലും അത്താഴത്തിലും സക്കാത്തിലും വരെ അബ്ദുൽ റസാഖ് നൗഷാദിനും കുടുംബത്തിനും ഒപ്പം പങ്കുചേരും. ഇത്തവണ റംസാനിൽ ത്തന്നെ അമ്പതു നോമ്പും പെസഹയും ഈസ്റ്ററും എത്തുന്നതാണ് പ്രത്യേകത. അതിനാൽ എല്ലാവരും ഇരട്ടി സന്തോഷത്തിലുമാണ്. ഷാജിക്ക് രണ്ട് നോമ്പും ഒന്നിച്ചു കിട്ടുന്ന മുഹൂർത്തവും.
സെയിൽസ് എക്സിക്യൂട്ടിവായ ഷാജി സാമുവൽ നോമ്പ് തുറക്കാൻ നൗഷാദിന്റെ വീട്ടിലെത്തുന്നതാണ് പതിവ്. ഇഫ്ത്താറിന് അമ്പതു നോമ്പിന്റെ ചിട്ട തെറ്റിക്കാതെയുള്ള ഭക്ഷണം ഈ കുടുംബവും ഒരുക്കും. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ദിനരാത്രങ്ങളിൽ റംസാൻ. പീഡാസഹനത്തിന്റെയും ഉയിർപ്പിന്റെയും ഓർമ്മകൾ പുതുക്കിയുള്ള വിശുദ്ധവാരവും. ഇവിടെ രണ്ടു പുണ്യങ്ങളും ഒന്നാകുകയാണ്. ഇനി ഷാജി സാമുവലിനൊപ്പം ഈസ്റ്ററും ആഘോഷിക്കാനുളള ഒരുക്കത്തിലാണ് കുടുംബം.
കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും ഐക്യരാഷ്ട്രസഭ പ്രതികരണം
https://www.youtube.com/watch?v=nn7MR0aa8Yk
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam