പുലർച്ചെ ഷട്ടറിനുള്ളിൽ പുക ഉയരുന്നത് കണ്ടു, ലക്ഷങ്ങളുടെ നഷ്ടം; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു

By Web TeamFirst Published Mar 29, 2024, 12:54 PM IST
Highlights

അഗ്നിശമന സേനയെത്തി തടഞ്ഞതിനാല്‍ സമീപത്തെ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു

ആലുവ: ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. ദേശീയ പാതയിൽ പറവൂർ കവലയിലെ ഫാമിലി സൂപ്പർമാർക്കറ്റാണ് അഗ്നിക്കിരയായത്. പുലർച്ചെ ഇതു വഴി പോയ ഒരാൾ ഷട്ടറിനുള്ളിൽ പുക ഉയരുന്നതുകണ്ട് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തി തടഞ്ഞതിനാല്‍ സമീപത്തെ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. തോട്ടക്കാട്ടുകര സ്വദേശി ജലീലിൻ്റെതാണ് സൂപ്പർമാർക്കറ്റ്.

'കടകളിൽ അത്തരം ബോർഡും പറ്റില്ല, ബില്ലിൽ എഴുതാനും പാടില്ല'; വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിരം പരിപാടി ഇനി നടക്കില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!