31 വയസ്, ഷംനാസിന് സ്വന്തം 15ലധികം കേസുകൾ, നാടുകടത്തി; ഒടുവിൽ പിടിയിലായത് സ്വർണമാലയുടെ കഷണവും കഞ്ചാവുമായി

Published : Mar 23, 2024, 07:46 AM IST
31 വയസ്, ഷംനാസിന് സ്വന്തം 15ലധികം കേസുകൾ, നാടുകടത്തി; ഒടുവിൽ പിടിയിലായത് സ്വർണമാലയുടെ കഷണവും കഞ്ചാവുമായി

Synopsis

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് തൃശിലേരി, ബാവലി ടൗണിലുള്ള ആല്‍മര ചുവട്ടില്‍ നിന്നും പൊലീസ് ഇയാളെ പിടികൂടുന്നത്. 

കൽപ്പറ്റ: കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്‌റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍ ഡി പി എസ് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പിടികൂടി. കാസര്‍ഗോഡ്, കീഴുര്‍, ഷംനാസ് മന്‍സില്‍, മുഹമ്മദ് ഷംനാസ് (31)നെയാണ് പിടികൂടിയത്. 

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് തൃശിലേരി, ബാവലി ടൗണിലുള്ള ആല്‍മര ചുവട്ടില്‍ നിന്നും പൊലീസ് ഇയാളെ പിടികൂടുന്നത്. പരിശോധനക്കിടെ ഇയാളില്‍ നിന്ന് എട്ടു ഗ്രാം കഞ്ചാവും സ്വര്‍ണമാലയുടെ കഷ്ണവും പൊലീസ് കണ്ടെത്തി. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യിലിലാണ് നിരന്തര കുറ്റവാളിയെ തിരിച്ചറിയുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളാണ്. ഉത്സവങ്ങള്‍ കേന്ദ്രീകരിച്ച് മാല പറിക്കല്‍ ശീലമാക്കിയ ഇയാള്‍ വള്ളിയൂര്‍ക്കാവ് പരിസരത്തേക്കാണ് വന്നിരുന്നത്.

തോക്ക് ചൂണ്ടി, കത്തി കഴുത്തിൽ വച്ച് ഭീഷണി; കുലുങ്ങാതെ അമ്മയും മകളും, മോഷണ സംഘത്തെ ധൈര്യത്തോടെ നേരിട്ടു, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്
മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം