
കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിത്തോട്ടം സ്വദേശി സിബിൻ കസ്റ്റഡിയിൽ. ഹാര്‍ബര്‍ റോഡിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്ന സിബിനും പരിക്കുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam