'എക്സ്പ്ലോർ ഇടുക്കി'യുമായി ശശി തരൂര്‍ എംപി

By Web TeamFirst Published Jan 20, 2019, 10:30 PM IST
Highlights

'എക്സ്പ്ലോർ ഇടുക്കി' എന്നാണ് പദ്ധതിയുടെ പേര്. ഈ പേരിലുള്ള ഹാഷ് ടാഗിലൂടെയായിരിക്കും പ്രചാരണം. കൂടാതെ 'അൺ സീൻ ഇടുക്കി' എന്ന പേരിൽ ഇടുക്കിയുടെ ഇതുവരെ കാണാത്ത സ്ഥലങ്ങളുടെ ദൃശ്യഭംഗി ഒപ്പിയെടുക്കുന്ന വിധത്തിൽ ഫോട്ടോഗ്രഫി മത്സരവും സെൽഫി മത്സരവും നടത്തും. 

ഇടുക്കി: ഇടുക്കിയുടെ കാണാക്കാഴ്ചകളിലൂടെ ടൂറിസത്തിന് മുഖം നൽകാനുള്ള ശ്രമങ്ങളുമായി എഐപിസി പുതിയ ആശയങ്ങൾക്ക് നേതൃത്വം നൽകി ശശി തരൂർ എം പി. പ്രളയങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും മൂലം മുഖം നഷ്ടപ്പെട്ട കേരളത്തിന്‍റെയും ഇടുക്കിയുടെയും വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ്വ് പകരാൻ ശശി തരൂർ എം പിയും. പരിപാടിയുടെ ഉദ്ഘാടനം എം പി മൂന്നാറിൽ നിർവ്വഹിച്ചു.

ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് മൂന്നാറില്‍ പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ വിനോദ സഞ്ചാര മേഖലയിലൂടെ ഉണ്ടായ വരുമാനം 60 ലക്ഷം രൂപയാണെന്നും എന്നാൽ ദുബായ്, സിംഗപ്പൂർ പോലെ ചെറിയ രാജ്യങ്ങൾ ഇത്രയും തുക ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിന്നുതന്നെ കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെ സംഘടിത മേഖലകളിലെയും അസംഘടിത മേഖലകളിലെയും വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുന്ന കഴിവുള്ളവരെ അണിനിരത്തി രാജ്യപുരോഗതിയ്ക്ക് വഴിയൊരുക്കുവാനാണ് ഇത്തരമൊരു സംരംഭം തുടങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയാവും ടൂറിസം വികസനം നടപ്പിലാക്കുക. ഇത് ഒരു കോടി ആളുകളിലെത്തിക്കുകയാണ് ലക്ഷ്യം.

'എക്സ്പ്ലോർ ഇടുക്കി' എന്നാണ് പദ്ധതിയുടെ പേര്. ഈ പേരിലുള്ള ഹാഷ് ടാഗിലൂടെയായിരിക്കും പ്രചാരണം. കൂടാതെ 'അൺ സീൻ ഇടുക്കി' എന്ന പേരിൽ ഇടുക്കിയുടെ ഇതുവരെ കാണാത്ത സ്ഥലങ്ങളുടെ ദൃശ്യഭംഗി ഒപ്പിയെടുക്കുന്ന വിധത്തിൽ ഫോട്ടോഗ്രഫി മത്സരവും സെൽഫി മത്സരവും നടത്തും. ഡോ മാത്യു കുളനാടനാണ് പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ. 50 എഞ്ചിനിയറിംഗ് വിദ്യാർത്ഥികളെയും ഇതിന്‍റെ ഭാഗമായി അംബാസിഡർമാരായി തെരഞ്ഞെടുത്തിട്ടുണ്ട്. കെപിസിസി വൈസ് പ്രസിഡന്‍റ് എ കെ മണി, മുൻ എംഎൽഎ ഇ എം ആഗസ്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ്, എ ഐ പി സി സെക്രട്ടറി സുധീർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
 

click me!