സ്ത്രീകൾക്ക് സുരക്ഷിത താവളമൊരുക്കി തലസ്ഥാന നഗരിയില്‍ ഷീ ലോഡ്ജ്

Published : Jan 29, 2019, 04:14 PM IST
സ്ത്രീകൾക്ക് സുരക്ഷിത താവളമൊരുക്കി തലസ്ഥാന നഗരിയില്‍ ഷീ ലോഡ്ജ്

Synopsis

തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ സുരക്ഷിതയിടമൊരുക്കി നഗരസഭ. ശ്രീകണ്ഠേശ്വരത്ത് നഗരസഭയുടെ വനിതാ ഹോസ്റ്റൽ കോംമ്പൗണ്ടിലാണ് ഷീ ലോഡ്ജ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.  

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ സുരക്ഷിതയിടമൊരുക്കി നഗരസഭ. ശ്രീകണ്ഠേശ്വരത്ത് നഗരസഭയുടെ വനിതാ ഹോസ്റ്റൽ കോംമ്പൗണ്ടിലാണ് ഷീ ലോഡ്ജ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.

വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഒരിടം അതാണ് ഷീ ലോഡ്ജ. 12 പേർക്ക് തങ്ങാനുള്ള സൗകര്യമാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുണ്ട്. ഒരു ദിവസത്തേക്ക് 300 രൂപയും 2 മണിക്കൂറിന് 150 രൂപയമാണ് ഈടാക്കുക.

നഗരസഭയുടെ വനിതാ ഹോസ്റ്റലിൽ നിന്ന് തന്നെ  താമസക്കാര്‍ക്ക് ഭക്ഷണവും കിട്ടും. ഒരാഴ്ച വരെ സ്ത്രീകൾക്ക് ഇവിടെ താമസിക്കും. ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യാം. ആറ്റുകാൽ പൊങ്കാല അടുത്തതിനാൽ നിരവധി പേർ ഇതിനോടകം തന്നെ മുറികൾ ബുക്ക് ചെയ്ത് കഴിഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും
കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം