ബസ് യാത്രക്കിടയിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി ഷീബ

Published : Apr 22, 2022, 12:27 PM ISTUpdated : Apr 22, 2022, 12:34 PM IST
ബസ് യാത്രക്കിടയിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി ഷീബ

Synopsis

ബസിലുണ്ടായിരുന്ന യുവാവ് കുഴഞ്ഞുവീണു. ഉടനെ ഇടപെട്ട ഷീബ യുവാവിനെ ഫുട്ബോ‍ർഡിന്റെ സമീപത്തുനിന്ന് നിന്ന് നീക്കി കിടത്തി. പൾസ് നോക്കി. 

കൊച്ചി: ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി എത്തിയത് അതേ ബസിലെ യാത്രക്കാരിയായ ഷീബ അനീഷ്. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ഷീബ. ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് എറണാകുളം ഭാ​ഗത്തേക്കുള്ള കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. 

ബസിലുണ്ടായിരുന്ന യുവാവ് കുഴഞ്ഞുവീണു. ഉടനെ അവസരോചിത്രമായി ഇടപെട്ട ഷീബ യുവാവിനെ ഫുട്ബോ‍ർഡിന്റെ സമീപത്തുനിന്ന് നിന്ന് നീക്കി കിടത്തി. പൾസ് നോക്കി. പൾസ് കിട്ടുന്നില്ലെന്ന് കണ്ടതോടെ സിപിആ‍ർ നൽകി. രണ്ട് തവണ സിപിആർ നൽകിയപ്പോഴേക്കും യുവാവിന് അപസ്മാരം ഉണ്ടായി.

പിന്നീട് ചെരിച്ച് കിടത്തി സിപിആർ നൽകി. പിന്നാലെ ബോധം വന്ന യുവാവിനെ ബസ്സിൽ നിന്ന് ഇറക്കി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീബ ഉടനെ എത്തി സിപിആർ നൽകിയത് യുവാവിന്റെ ജീവൻ നിലനിർത്താൻ സഹായകമാകുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിചാരണക്കോടതിക്കെതിരെ അതിജീവിതയുടെ കുറിപ്പ് ച‍ർച്ചയാവുന്നതിനിടെ പൾസർ സുനിയെ അധോലോക നായകനാക്കിയുളള റീലുകൾ വൈറൽ
സിയോൺകുന്നിൽ കണ്ടപ്പോൾ തന്നെ പരുങ്ങൽ, പിന്നെ മുങ്ങാൻ ശ്രമം, ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ പിടിച്ചത് 20 ലിറ്റര്‍ ചാരായം