
പാലക്കാട്: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് പാലക്കാട് ചെർപ്പുളശ്ശേരിയിൽ അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണികാണ് മരിച്ചത്. കാറൽമണ്ണ പുളിഞ്ചോട് മേഖലയിലെ വാഴ കൃഷിയിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കാറ്റായിരുന്നു അപകടം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പുളിഞ്ചോട് സ്വദേശി സന്തോഷിന്റെ കൃഷിയിടം പാട്ടത്തിനെടുത്ത് വാഴ കൃഷി നടത്തുന്ന പ്രദേശവാസി പ്രഭാകരൻ, അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. പരിശോധനയിൽ സമീപത്തെ മറ്റൊരു പറമ്പിലെ വൈദ്യുതി ലൈനിൽ നിന്ന് കൃഷിയിടത്തിലെ കമ്പിവേലിയിലേക്ക് വൈദ്യുതി എത്തിച്ചാണ് കെണി നിർമ്മിച്ചിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. ചെർപ്പുളശ്ശേരി പോലീസ് അന്വേഷണത്തിനിടെ കൃഷി പാട്ടത്തിനെടുത്ത പ്രഭാകരൻ ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി കാറൽമണ്ണയിൽ ബന്ധുക്കൾക്കൊപ്പം താമസിച്ചു ജോലി ചെയ്തുവരുകയായിരുന്നു മരിച്ച രഞ്ജിത്ത് പ്രമാണിക്ക്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam