
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന. വൻ ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യസുരക്ഷ കമ്മിഷണറേറ്റിലും ജില്ലാ ഓഫിസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്. ജീവനക്കാർക്ക് പരിശീലനം നൽകിയതിലും ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് അട്ടിമറിക്കാനും ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും കണ്ടെത്തി.