ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്തു; യുവാവിന് തടവും പിഴയും

Published : Mar 30, 2023, 08:17 AM IST
ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്തു; യുവാവിന് തടവും പിഴയും

Synopsis

2005 മാർച്ച് 15നായിരുന്നു ഇവരുടെ വിവാഹം.  വിവാഹ ശേഷം അമരമ്പലം അയ്യപ്പൻകുളത്തെ വീട്ടിലും പിന്നീട് താഴെചുള്ളിയോട് തറവാട്ടു വീട്ടിലും താമസിച്ചു വരവെയായിരുന്നു പീഡനം. 

മലപ്പുറം: ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്ത ഭർത്താവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മൽ മുഹമ്മദ് റിയാസ് (36)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭർതൃ പിതാവ് അബ്ദു (63), മൂന്നാം പ്രതി ഭർതൃമാതാവ് നസീറ (42) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.  

2005 മാർച്ച് 15നായിരുന്നു ഇവരുടെ വിവാഹം.  വിവാഹ ശേഷം അമരമ്പലം അയ്യപ്പൻകുളത്തെ വീട്ടിലും പിന്നീട് താഴെചുള്ളിയോട് തറവാട്ടു വീട്ടിലും താമസിച്ചു വരവെയായിരുന്നു പീഡനം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ നൽകിയ 35 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭർതൃ സഹോദരിയുടെ വിവാഹാവശ്യത്തിന് എടുത്തുപറ്റിയ പ്രതികൾ കൂടുതൽ ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.  ഏഴുവർഷത്തോളം പരാതിക്കാരിക്ക് ഭക്ഷണം നൽകിയിരുന്നത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിലായിരുന്നുവെന്നും പരാതിയിലുണ്ട്. 

സഹോദരിയുടെ എട്ടു വയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മാവന് 40 വര്‍ഷം കഠിന തടവ്, ഒരു ലക്ഷം പിഴ

അഞ്ചുവർഷത്തോളം യുവതിയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്ത പ്രതി ടോർച്ച്, പൗഡർ ടിൻ, എണ്ണക്കുപ്പി, സ്റ്റീൽ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളിലേക്ക് കയറ്റിയും ക്രൂര പീഡനം നടത്തിയതായി കോടതി കണ്ടെത്തി.  പരാതിയെ തുടർന്ന് ഭർതൃ മാതാപിതാക്കളെ 2015 മാർച്ച് 13നും ഒന്നാം പ്രതിയായ ഭർത്താവിനെ 2015 ജൂൺ 16നുമാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.  നിലമ്പൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന പി അബ്ദുൽ ബഷീറാണ് കേസ് അന്വേഷിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം