
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് സമീപം മുതുകുളത്ത് സാമൂഹ്യവിരുദ്ധര്‍ കട ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി 11മണിയോടെ മുതുകുളം വടക്ക് ഉമ്മര്‍മുക്കിന് പടഞ്ഞാറായി ബിജുഭവനത്തില്‍ വിജയന്‍ നടത്തിവന്ന തട്ടുകടക്ക് നേരെയാണ് ആക്രമണമുണ്ടായത്. കടക്ക് മുന്നില്‍ വച്ചിരുന്ന ബഞ്ചും ഡസ്‌ക്കുകളും തല്ലികര്‍ത്തു. പാത്രങ്ങളും നശിപ്പിച്ചിച്ചു. പുകയടുപ്പും അടിച്ചുടച്ചു. വലിയ ദോശകല്ല് അക്രമികള്‍ നിലത്തെറിയുകയും ചെയ്തു.
കാറിലും രണ്ട് ബൈക്കിലുമായി എത്തിയവരാണ് അക്രമം നടത്തിയതെന്ന് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവിയില്‍ ഈ സമയം കാറും ബൈക്കുകളും വരുന്നതായുളള ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കിഴക്കുഭാഗത്തു നിന്നുവന്ന് അക്രമം നടത്തി തിരികെപോവുകയായിരുന്നു. കടയുടമ കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam