ഈ സ്കൂളിൽ സത്യസന്ധതയുടെ പീടികയുണ്ട്! കടയിൽ നിന്നും ആവശ്യമുള്ളതെടുത്ത്, പണം വെച്ച് കുട്ടികൾക്ക് മടങ്ങാം!

Published : Nov 05, 2022, 03:16 PM IST
ഈ സ്കൂളിൽ സത്യസന്ധതയുടെ പീടികയുണ്ട്! കടയിൽ നിന്നും ആവശ്യമുള്ളതെടുത്ത്, പണം വെച്ച് കുട്ടികൾക്ക് മടങ്ങാം!

Synopsis

കടക്കാരനില്ല, നിരീക്ഷണ ക്യാമറയില്ല. വിലവിവരപ്പട്ടിക നോക്കി ആവശ്യമുള്ള സാധനം ഏതും എടുക്കാം പണം വയ്ക്കാം. മടങ്ങാം. 

എറണാകുളം:  സത്യസന്ധതയുടെ പാഠം പഠിക്കാൻ കടക്കാരനില്ലാത്ത കടയുമായി എറണാകുളം രാമമംഗലം ഹൈസ്കൂൾ. ആവശ്യമനുസരിച്ച് സാധനങ്ങൾ എടുക്കുന്ന കുട്ടികൾ തന്നെയാണ് നിശ്ചിത വില പെട്ടിയിൽ നിക്ഷേപിക്കുന്നത്. കടക്കാരനില്ല, നിരീക്ഷണ ക്യാമറയില്ല. വിലവിവരപ്പട്ടിക നോക്കി ആവശ്യമുള്ള സാധനം ഏതും എടുക്കാം പണം വയ്ക്കാം. മടങ്ങാം. കുട്ടികളിൽ സത്യസന്ധതയുടെ പാഠങ്ങൾ വളർത്താൻ ലക്ഷ്യമിട്ടാണ് സ്കൂളിൽ കടക്കാരനില്ലാത്ത കട തുറന്നത്. ബുക്ക്, പേന, പെൻസിൽ തുടങ്ങി വിദ്യാർത്ഥിക്ക് വേണ്ട വസ്തുക്കളാണ് കടയിൽ ഉള്ളത്

പാഠപുസ്തകങ്ങളിലൂടെ സത്യസന്ധത പഠിപ്പിക്കുന്നതിനേക്കാൾ നല്ലത് കുട്ടികൾ അനുഭവത്തിലൂടെ പഠിക്കട്ടേയെന്ന് അധ്യാപകർ പറയുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് കടയുടെ പ്രവർത്തനം. ഓരോ ദിവസവും കട പൂട്ടുമ്പോൾ കണക്കുകൾ കൃത്യം. ഇത് തന്നെയാണ് കുട്ടികളിലെ നന്മയുടെ ഉദാഹരണം.

 

PREV
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം