കടയുടെ എക്സ്റ്റന്‍ഷന്‍ വില്ലനായി; ബസ് യാത്രക്കാരിയുടെ കണ്ണില്‍ ഇരുമ്പുകമ്പി തുളച്ചുകയറി

Published : May 07, 2019, 09:47 PM IST
കടയുടെ എക്സ്റ്റന്‍ഷന്‍ വില്ലനായി; ബസ് യാത്രക്കാരിയുടെ കണ്ണില്‍ ഇരുമ്പുകമ്പി തുളച്ചുകയറി

Synopsis

8 അടിയോളം വരുന്ന കമ്പിയില്‍ വെയില്‍ മറയ്ക്കുന്നതിന് ചണച്ചാക്ക് വലിച്ചുകെട്ടിയിരിക്കുകയായിരുന്നു. വീതി കുറഞ്ഞ തിരക്കുള്ള റോഡില്‍ എതിരേ വന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം

ചെങ്ങന്നൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്ത യുവതിയുടെ കണ്ണിലേയ്ക്ക് കടയുടെ ഇറക്കി കെട്ടിന് ഉപയോഗിച്ച ഇരുമ്പുകമ്പി തുളച്ചുകയറി. ഇടതു കണ്ണിന് ഗുരുതര പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ഐറ്റി ഐയ്ക്ക് സമീപം അങ്ങാടിക്കല്‍ കുമ്പിള്‍ നില്‍ക്കുന്നതില്‍ ജോയിയുടെ മകള്‍ അഞ്ജുവിനാണ്  പരിക്കേറ്റത്.

കൊട്ടാരക്കരയ്ക്ക് പോകുന്ന അടൂര്‍ ഡിപ്പോയിലെ ആര്‍ എസ്  സി 487 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിലേക്കാണ് ഇരുമ്പ് കമ്പി കയറിയത്. ചങ്ങനാശേരിയിലെ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ നഴ്‌സായ യുവതി ജോലി കഴിഞ്ഞ്‌ചെങ്ങന്നൂരിലെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു. എംസി റോഡില്‍ കെഎസ് ആര്‍ ടി സി ബസ്സ്റ്റാന്റിനു സമീപം സ്വകാര്യ ആശുപത്രിയോട് ചേര്‍ന്ന ബേക്കറിയുടെ ഇറക്കിക്കെട്ടില്‍ നിന്നും റോഡിലേയ്ക്ക് നീണ്ടു നിന്ന കമ്പിയാണ് യുവതിയുടെ കണ്ണിലേയ്ക്ക് തുളച്ചു കയറിയത്.

8 അടിയോളം വരുന്ന കമ്പിയില്‍ വെയില്‍ മറയ്ക്കുന്നതിന് ചണച്ചാക്ക് വലിച്ചുകെട്ടിയിരിക്കുകയായിരുന്നു. വീതി കുറഞ്ഞ തിരക്കുള്ള റോഡില്‍ എതിരേ വന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. അപകടത്തിന് പിന്നാലെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു
സച്ചി കവിതാ പുരസ്കാരം വിഷ്ണുപ്രിയക്ക്; അവാർഡ് 'ഇണക്കമുള്ളവരുടെ ആധി 'എന്ന കവിതാ സമാഹാരത്തിന്