മഴ കനക്കുന്നു; ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കും, പ്രദേശ വാസികൾക്ക് ജാ​ഗ്രതാ നിർദ്ദേശം

Web Desk   | Asianet News
Published : Sep 20, 2020, 11:57 AM IST
മഴ കനക്കുന്നു; ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കും, പ്രദേശ വാസികൾക്ക് ജാ​ഗ്രതാ നിർദ്ദേശം

Synopsis

സെക്കന്റില്‍ 8.5 ക്യൂബിക് മീറ്റര്‍ മുതല്‍ ഘട്ടംഘട്ടമായി സെക്കന്റില്‍ 50 ക്യൂബിക് മീറ്റര്‍ വരെ വെള്ളം കരമാന്‍തോടിലേക്ക് തുറന്ന് വിടും.

കല്‍പ്പറ്റ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തുറക്കാന്‍ തീരുമാനമായി. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 774.80 മീറ്ററാണ്. അപ്പര്‍ റൂള്‍ ലെവല്‍ 775.00 മീറ്റര്‍ ആയതിനാല്‍ സ്പില്‍വെ ഷട്ടറുകള്‍ തുറന്ന് സെക്കന്റില്‍ 8.5 ക്യൂബിക് മീറ്റര്‍ മുതല്‍ ഘട്ടംഘട്ടമായി സെക്കന്റില്‍ 50 ക്യൂബിക് മീറ്റര്‍ വരെ വെള്ളം കരമാന്‍തോടിലേക്ക് തുറന്ന് വിടും.

ഷട്ടര്‍ തുറക്കുന്നതിന് മുമ്പ് മൂന്ന് തവണ മൂന്ന് മിനിറ്റ് ഇടവിട്ട് സൈറണ്‍ മുഴക്കും. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ സൈറണ്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ പോലും ഷട്ടര്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കരമാന്‍തോടിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരു കാരണവശാലും പുഴയിലേക്ക് ഇറങ്ങരുതെന്നും അറിയിപ്പില്‍ പറയുന്നു.

Read Also: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കോൺക്രീറ്റ് ചെയ്ത റോഡ് നടുവെ പിളർന്നു; ചമ്പക്കുളത്ത് പ്രതിഷേധം
ശബരിമല സ്വർണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി