'സമരക്കാര്‍ ഹോളോ ബ്രിക്സ് എടുത്ത് കാലിൽ എറിഞ്ഞു', നാല് മാസത്തിന് ശേഷം ലിജോ പി. മണി വീണ്ടും കാക്കിയണിഞ്ഞു

Published : Mar 18, 2023, 01:32 PM IST
'സമരക്കാര്‍ ഹോളോ ബ്രിക്സ്  എടുത്ത് കാലിൽ എറിഞ്ഞു', നാല് മാസത്തിന് ശേഷം ലിജോ പി. മണി വീണ്ടും കാക്കിയണിഞ്ഞു

Synopsis

 വേദനകൾ മറന്ന് ലിജോ പി. മണി വീണ്ടും കാക്കിയണിഞ്ഞു. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ 28- നുണ്ടായ സ്റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം പൊലീസ് സേറ്റഷനിലെ എസ് ഐ ലിജോ.പി. മണി ആണ് കഴിഞ്ഞ ദിവസം വീണ്ടും ജോലിയിൽ പ്രവേശിച്ചത്. 

തിരുവനന്തപുരം: വേദനകൾ മറന്ന് ലിജോ പി. മണി വീണ്ടും കാക്കിയണിഞ്ഞു. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ 28- നുണ്ടായ സ്റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം പൊലീസ് സേറ്റഷനിലെ എസ് ഐ ലിജോ.പി. മണി ആണ് കഴിഞ്ഞ ദിവസം വീണ്ടും ജോലിയിൽ പ്രവേശിച്ചത്. 

കാലിൽ സർജർറി ചെയ്ത് കമ്പിയിട്ടിട്ടുണ്ടെങ്കിലും വീട്ടിലിരുന്ന് മടുത്തതിനാലും ജോലിയോടുളള താല്പര്യത്തിലുമാണ് വിശ്രമമെടുക്കാതെ ജോലിയിൽ പ്രവേശിക്കാൻ കാരണമെന്ന് ലിജോ പറഞ്ഞു. സ്റ്റേഷൻ ആക്രമണ ദിവസം കല്ലേറിൽ പരിക്കേറ്റ സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കുന്നതിനായിരുന്നു സ്റ്റേഷന്റെ മുറ്റത്തേക്ക് ഇറങ്ങുന്നത് ഈ സമയം സമരക്കാർ സമീപത്തുണ്ടായിരുന്ന ഹോളോ ബ്രിക്സ് കല്ല് എടുത്ത് കാലിൽ എറിയുകയായിരുന്നു. 

വലതുകാലിന് ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയ്ക്ക് വിധേയനായി നാലുമാസത്തോളം വിശ്രമത്തിലായിരുന്നു. രണ്ടു ദിവസം മുൻപ് വരെ വാക്കറിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. വാക്കർ മാറ്റി സ്വയം നടക്കാമെന്നായ തോടെ യൂണിഫോം അണിഞ്ഞ് ജോലിക്കുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ലിജോ പറഞ്ഞു. വീഴ്ചയ്ക്കിടയിലും സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ആശ്വാസ വാക്കുകൾ ഊർജ്ജം പകർന്നുവെന്ന് ലിജോ കൂട്ടിച്ചേര്‍ക്കുന്നു.

സ്ഥിരമായി ഫിസിയോ തെറാപ്പി ചെയ്യണം, മസിലുകൾക്കും വേദനയുണ്ട് എങ്കിലും വീട്ടിലിരിക്കാൻ തോന്നുന്നില്ല എന്നും ലിജോ പറഞ്ഞു. ഇന്നലെ തുറമുഖ നിർമ്മാണം വിലയിരുത്താൻ വിഴിഞ്ഞത്ത് എത്തിയ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ലിജോ.പി. മണിയെ അഭിനന്ദിച്ചു. വിഴിഞ്ഞം സമരത്തിൽ പൊലീസ് കാണിച്ച സംയമനം ചരിത്ര സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read more: കോഴിക്കോട് അറപ്പുഴ പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരൻ മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിരപ്പിള്ളിയിൽ മഞ്ഞകൊമ്പന്റെ വിളയാട്ടം; സഞ്ചാരികളുടെ കാർ തടഞ്ഞു, ആന മദപ്പാടിലെന്ന് വനംവകുപ്പ്
മറ്റൊരാളുടെ പണം ചെക്ക്, എടിഎം കാർഡ് എന്നിവ ഉപയോഗിച്ച് പിൻവലിച്ചവർ തുടങ്ങി അടിമുടി തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹൈണ്ടിൽ പിടിയിലായത് 16 പേർ