പാലാ - തൊടുപുഴ റോഡിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Published : Mar 18, 2023, 11:25 AM IST
പാലാ - തൊടുപുഴ റോഡിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Synopsis

റോഡിലേക്ക് വീണ ഹർഷലിന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി.

കോട്ടയം : പാലാ തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു ആണ് മരിച്ചത്. 22 വയസ്സായിരുന്നു. രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം. 

ടിപ്പറിന്റെ പിന്നാലെ എത്തിയ വാഹനം ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഹർഷലിന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി. ഹർഷൽ സംഭവം സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 
 

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ