
മൂന്ന് പെണ്‍മക്കളെയും കാഴ്ച നഷ്ടപ്പെട്ട അമ്മയെയുംകൊണ്ട് തെരുവിലിറങ്ങേണ്ടി വരുമോയെന്ന ആശങ്കയില്‍ കണ്ണൂരിലെ ഒരു കുടുംബം. പെയിന്റിംഗ് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് പ്രമോദ് മരിച്ചതോടെയാണ് സില്‍ജയും കുടുംബവും കടക്കെണിയിലായത്.
കളര്‍ പെന്‍സിലുകൊണ്ട് ചിത്രങ്ങള്‍ക്ക് നിറം കൊടുക്കുമ്പോള്‍ ദേവാംഗനക്ക് അച്ചനെ ഓര്‍മ്മവരും. അച്ചനാണ് അവളുടെ കൈപിടിച്ച് വരയ്ക്കാന്‍ പടിപ്പിച്ചത്. മൂത്തമകള്‍ ശിവദക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം. വിഷ്ണുദതയ്ക്ക് ടീച്ചറാകാനും.
പരിയാരത്തെ ഒരു കടയിലാണ് പ്രമോദിന്റെ ഭാര്യ സില്‍ജയ്ക്ക് ജോലി. ലോണടയ്ക്കാനും കുഞ്ഞുങ്ങളുടെ പഠിപ്പിനുമായി ചെറിയ വരുമാനം ഒന്നിനുമാകില്ല. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് അമ്മയുടെ കാഴ്ച ശക്തിയും ഇല്ലാതായി.
കടങ്ങളൊക്കെ തീര്‍ത്ത് സ്വന്തമായുണ്ടാക്കുന്ന വീട്ടിലെ ചുമരില്‍ മുഴുവന്‍ ഇങ്ങനെ ചിത്രം വരക്കണമെന്ന് പ്രമോദ് ഭാര്യയോട് ഒത്തിരി പ്രാവശ്യം പറഞ്ഞിട്ടുണ്ടായിരുന്നു,
ഡെങ്കിപനി ബാധിച്ച് കഴിഞ്ഞ മാസമാണ് പ്രമോദ് മരിച്ചത്. സില്‍ജയുടെ സഹോദരിയുടെ പേരിലുള്ള വീട്ടിലാണ് താമസം. ആറ് ലക്ഷത്തോളം രൂപ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കടമുണ്ട്. പ്രമോദിന്റെ ചിത്രങ്ങളും ഓര്‍മ്മകളും മാത്രമാണ് ഇവര്‍ക്ക് ഇപ്പോള്‍ ബാക്കിയായുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam