'അവന്‍ എന്നെ പോലെയാവരുത്'; അപൂര്‍വ്വ രോഗബാധിതനായ അനിയന് വേണ്ടി സഹോദരിയുടെ അപേക്ഷ

Published : Jul 03, 2021, 02:15 PM IST
'അവന്‍ എന്നെ പോലെയാവരുത്'; അപൂര്‍വ്വ രോഗബാധിതനായ അനിയന് വേണ്ടി സഹോദരിയുടെ അപേക്ഷ

Synopsis

പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ്വ രോഗത്തിന് ചികിത്സാ സഹായം തേടി ഒന്നരവയസുകാരന്‍. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് മരുന്ന നല്‍കാനായില്‍ രക്ഷപ്പെടുമെന്ന് വിദഗ്ധര്‍

കണ്ണൂര്‍: ഈ അസുഖം കൊണ്ട് എന്‍റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും. അവന്‍ എന്നെ പോലെയാവരുത് എന്ന് നിറകണ്ണുകളുമായി അപേക്ഷിക്കുകയാണ് കഴിഞ്ഞ പതിനാലുവര്‍ഷമായി വീല്‍ ചെയറില്‍ കഴിയുന്ന അഫ്ര. തനിക്ക് ബാധിച്ച അസുഖം സഹോദരനേയും തേടിയെത്തിയപ്പോള്‍ അവനെ രക്ഷിക്കാനായി ഒരു ഡോസിന് 18 കോടി രൂപ വിലവരുന്ന മരുന്നിന് വേണ്ടിയാണ് അഫ്ര സഹായം അപേക്ഷിക്കുന്നത്.

കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്  മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച  മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്.  സുമനസുകളുടെ സഹായം തേടുകയാണ്  മാട്ടൂലിലെ മുഹമ്മദിന്‍റെ കുടുംബം.

ഒന്ന് പിച്ചവെക്കാനായതേയുള്ളൂ പക്ഷേ നടക്കാന്‍ ശ്രമിച്ചാല്‍ ദേഹം പൊടിഞ്ഞുപോകുന്ന വേദനയിൽ മുഹമ്മദ് അലറിക്കരയും.  ചോക്ലേറ്റ് കയ്യിൽ കൊടുത്ത് അവനെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കാനേ പിതാവ് റഫീഖിന് സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന  സ്പൈനൽ മസ്കുലർ അട്രോഫി രോഗം ആദ്യമായല്ല ഈ കുടുംബത്തെ നിസ്സഹാരാക്കുന്നത്.  റഫീഖിന്‍റെ മൂത്ത മകൾ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീൽചെയറിയിൽ  കഴിയുന്ന  അഫ്രയുടെ ഇപ്പോഴത്തെ ആധിയത്രയും കുഞ്ഞനിയനെ ഓർത്താണ്.


രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോൾജെൻസ്മാ എന്ന മരുന്ന് ഒരു ഡോസ് നൽകിയാൽ രോഗം ഭേദമാകുമെന്ന് വിദഗ്ധർ പറയുന്നു. പക്ഷെ വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയാണ്. ഒന്നിച്ച് പതിനെട്ട് രൂപ പോലും കയ്യിലില്ലാത്ത അവസ്ഥയാണ് നിലവിലെന്ന് ഈ കുടുംബം വിശദമാക്കുന്നു. മകനെ ജീവിതത്തിലേക്ക് തിരിച്ച് പിടിക്കാന്‍ സൌമനസുകളുടെ സഹായമാണ് ഈ പിതാവ് അപേക്ഷിക്കുന്നത്.


AC NO ... 14610100135466
IFSC ...FDRL0001461
SWIFT..FDRL INBBIBD
NAME ..MARIAM.P.C.
BANCK FEDERAL BANK
BRANCH SOUTH BAZAR


AC NO..40421100007872
IFSC NO ...KLGB0040421
BRANCH NAME ..MATTOOL MATTOOL
BRANCH CODE ...40421
..
GOOGLE PAY...8921223421
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ