
മലപ്പുറം: ഒന്നിച്ച് പിറന്നവര്‍ക്ക് ജന്മദിനത്തില്‍ ഒറ്റവേദിയില്‍ വിവാഹം. മഞ്ചേരി നെല്ലിക്കുത്ത് മുണ്ടക്കാട് പാറക്കല്‍ വീട്ടില്‍ മുസ്തഫ-ബബിത ദമ്പതികളുടെ മൂന്ന് പെണ്‍മക്കളുടെ വിവാഹമാണ് നാടിന്റെ ആഘോഷമായത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്നുവീണ ഹംന നിദ, ഷംന ഹുദ, ദിംന ഫിദ എന്നിവരാണ് ഒറ്റ പന്തലില്‍ ജീവിതപങ്കാളിയുടെ കൈപിടിച്ചത്. നെല്ലിക്കുത്ത് സഫ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹചടങ്ങ്. 2004 ജൂലൈ 29നായിരുന്നു ബബിത മൂവര്‍ക്കും ജന്മം നല്‍കിയത്. ഏഴാം മാസം മുതല്‍ രണ്ട് വയസ്സ് വരെ മൂവര്‍ സംഘം ഉമ്മയുടെ വീട്ടിലായിരുന്നു പിച്ചവെച്ചത്. പിന്നീട് നെല്ലിക്കുത്തിലെ വീട്ടിലെത്തി.
ഓട്ടോ ഡ്രൈവറായ മുസ്തഫയും ഭാര്യയും മക്കളുടെ കളി ചിരിക്കും കുസൃതികള്‍ക്കും പിന്നാലെ നടന്നു. വളര്‍ന്നപ്പോഴം മൂവരും വേര്‍പിരിയാത്ത സംഘമായി. എവിടെ പോയാലും ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ച് കൂട്ടായ യാത്രമാത്രം. ഇതിനിടയില്‍ പ്ലസ്ടുവിന് നെല്ലിക്കുത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രവേശനം ലഭിച്ചതിനാല്‍ മൂവരും മൂന്ന് ക്ലാസ് മുറികളിലായി. എന്നാലും സ്‌കൂളിലേക്കുള്ള വരവും പോക്കും ഒന്നിച്ച് തന്നെയായിരുന്നു. അവരുടെ കളിയും ചിരിയും പഠനവും സ്‌കൂളിലും മദ്‌റസയിലും ഒരുമിച്ചായത് നാട്ടിലും കൗതുകമായിരുന്നു.
ഇന്നലെ ഇവര്‍ ആദ്യമായി വീട്ടില്‍ നിന്ന് മൂന്ന് കുടുംബങ്ങളിലേക്ക് വേര്‍പിരിഞ്ഞു. ഈ വേര്‍പിരിയലിന്റെ വേദന ഉള്ളിലൊതുക്കി, കുടുംബ ജീവിതത്തിലേക്ക് കാല്‍ വെച്ചതിന്റെ സന്തോഷത്തിലായിരന്നു മൂവര്‍ സംഘം. ആമക്കാട് കിടങ്ങയം മാഞ്ചീരി അസ്‌ലഹാണ് ഹംനയുടെ പുതുമാരന്‍. കേബിള്‍ നെറ്റ്‌വര്‍ക്ക് ജീവനക്കാരനായ നെല്ലിക്കുത്ത് മുക്കം മാട്ടായി ശംസീറാണ് ഷംനയുടെ ജീവിത. പങ്കാളി. പ്രവാസിയായ വെള്ളുവങ്ങാട് വടക്കാങ്ങര വീട്ടില്‍ കബീറാണ് ദിംനയുടെ മണവാളന്‍.
വയനാട് ജില്ലാ ആശുപത്രിയിൽ എത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ചു, പ്രതി റിമാൻഡിൽ
വീട്ടമ്മ പുഴയില്‍ ചാടിയതായി സംശയം, തിരച്ചില്‍ തുടരുന്നു
മൂന്നാര്‍: വീട്ടമ്മ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് മൂന്നാര്‍ പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി. ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശിയായ മുത്തുമാരിയെയാണ് (68) ആണ് കാണാതായത്. പുഴയില്‍ ചാടിയെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് തിരച്ചില്‍ തുടങ്ങിയത്. മൂന്നാര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനായ മകന്‍ ഗണേഷന്റെ പരാതിയെ തുടര്‍ന്നാണ് തിരച്ചില്‍. കഴിഞ്ഞ ദിവസം രാത്രി മുതലാണ് കാണാതായത്. രണ്ടു ദിവസങ്ങളായി മേഖലയില്‍ ശക്തമായ മഴ പെയ്തതു മൂലം പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു. ഒഴുക്കില്‍പ്പെട്ടിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.